തോൽവി തുടക്കഥയാക്കി ബാംഗ്ലൂർ; ഗുജറാത്തിന് ആദ്യ ജയം

വനിതാ പ്രീമിയർ ലീഗിൽ തോൽവിയുടെ തുടർക്കഥയെഴുതി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 11 റണ്ണുകൾക്കാൻ ബാംഗ്ലൂരിന്റെ തോൽവി. വനിതാ ലീഗിലെ മൂന്ന് മത്സരങ്ങളും തോറ്റ ബാംഗ്ലൂർ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ഗുജറാത്ത് ഉയത്തിയ 201 എന്ന വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് കാലിടറുകയായിരുന്നു. ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. WPL Gujarat Giants won RCB
ഇംഗ്ലണ്ട് താരം സോഫിയ ഡങ്ക്ലിയും (28 പന്തിൽ 65) ഇന്ത്യയുടെ ഹാർലീൻ ഡിയോളും (45 പന്തിൽ 65) അർദ്ധ സെഞ്ച്വറി കടന്നു. 11 ഫോറുകളും 3 സിക്സറുകളുമായി തകർത്തടിച്ച സോഫിയ ഡങ്ക്ലിയാണ് ഗുജറാത്തിന്റെ റൺ വേട്ടക്ക് ഊർജമായത്. ഇന്നത്തെ മത്സരത്തിലെ മികച്ച താരത്തിനുള്ള അവാർഡും സോഫിയ ഡങ്ക്ലി നേടി. ബാംഗ്ലൂരിന്റെ ഹെതർ നെറ്റും ശ്രേയങ്കയും രണ്ട വിക്കറ്റുകൾ നേടി. മേഗൻ ഷുട്ട് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിറങ്ങിയ ബാംഗ്ലൂർ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റണ്ണുകളിൽ ഇന്നിംഗ്സ് അവസാനിപ്പികയായിരുന്നു. സ്‌മൃതി മന്ദന (14 പന്തുകളിൽ 18) ഫോമിലേക്ക് ഉയരാത്തത് ബാംഗ്ലൂരിന് തിരിച്ചയാകുന്നുണ്ട്. യഥാക്രമം 35, 23,18 റണ്ണുകളാണ് താരം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി നേടിയത്. സോഫി ഡേവിനും (45 പന്തുകളിൽ 65) എലിസ് പെറിയും (25 പന്തുകളിൽ 35) ബാംഗ്ലൂരിന്റെ ഇന്നിങ്സ് മുന്നോട്ട് നീക്കാൻ ശ്രമിച്ചു. അവസാനം വരെയും പോരാടിയ ഹെതർ നെറ്റിന്റേയും (11 പന്തുകളിൽ 30) ശ്രമം വിഫലമാകുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആഷ്‌ലെയ്ഗ് ഗാർഡനറാണ് ബാംഗ്ലൂർ നിരയെ പ്രതി സന്ധിയിലാക്കിയത്.
Read Also: ബുംറയുടെ ശസ്ത്രക്രിയ വിജയകരം; 6 മാസത്തിനുള്ളിൽ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും
മാർച്ച് 10ന് റോയൽ ചല്ലഞ്ചേഴ്‌സ് ബാംഗ്ലൂർ യുപി വാരിയർസിനെ നേരിടും. മാർച്ച് 11ന് ഡൽഹി ക്യാപിറ്റേഴ്‌സുമായാണ് ഗുജറാത്ത് ജയന്റ്സിനെ അടുത്ത മത്സരം.
Story Highlights: WPL Gujarat Giants won RCB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here