Advertisement

ബുംറയുടെ ശസ്ത്രക്രിയ വിജയകരം; 6 മാസത്തിനുള്ളിൽ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും

March 8, 2023
Google News 1 minute Read

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഓർത്തോപീഡിക് സർജൻ ഡോ. റൊവാൻ ഷോട്ടൻ്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ക്രൈസ്റ്റ്ചർച്ചിലെ ഫോർടെ ഓർത്തോപീഡിക്സ് ഹോസ്പിറ്റലിലെ ഡോക്ടറാണ് റൊവാൻ ഷോട്ടൻ. 6 മാസത്തിനുള്ളിൽ ബുംറ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ബുംറ ഏകദിന ലോകകപ്പിൽ കളിച്ചേക്കും.

കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബുംറയെ വിദഗ്ധ സർജനരികിലേക്കയക്കാൻ ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരായ ടി-20 പോരാട്ടത്തിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

Story Highlights: jasprit bumrah surgery successfull

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here