Advertisement

വൈദേകം റിസോർട്ട്: ഇപിയുടെ കുടുംബം ഓഹരി ഒഴിവാക്കുന്നു

March 9, 2023
Google News 2 minutes Read
EP's family sells its stake in Vaidikam Resort

വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിച്ചു. സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിവാദമാണ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടത്. പി. ജയരാജനാണ് സംസ്ഥാന സമിതി യോഗത്തിൽ ഈ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ ആഞ്ഞടിച്ചത്. ഈ വിഷയത്തെ തുടർന്ന് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ കൂടിയായ ഇപി രംഗത്ത് വന്നെങ്കിലും തുടർന്ന് പാർട്ടിയിൽ നിന്ന് അദ്ദേഹം മാറിനിൽക്കുന്നത് പുതുവിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. EP’s family sells its stake in Vaidikam Resort

ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിക്കുന്നത്. ഓഹരി വിൽക്കാനുള്ള സന്നദ്ധത ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് വിലയിരുത്തലുകളുണ്ട്. ആകെ 91 .99 ലക്ഷത്തിന്റെ ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമായി ഉള്ളത്. ഇന്ദിര ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണ് ഓഹരികൾ വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികൾ ഡയറക്ടർ ബോർഡിനോ അവർ നിർദേശിക്കുന്ന വ്യക്തിക്കോ കൈമാറ്റം ചെയ്യാൻ തയാറാണ് എന്ന് നിലപാടിലാണ് കുടുംബം.

Read Also: വൈദേകം റിസോര്‍ട്ട്, ഇപി ജയരാജനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കണം; കെ. സുധാകരന്‍

“ഈ നാട്ടിലെ ജനങ്ങളെ കൊള്ളയടിച്ച ശേഷം ഒരു രാഷ്ട്രീയ നേതാവ് കെട്ടിപ്പൊക്കിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നത് കോൺഗ്രസ്സുകാർ മാത്രം അല്ല. പരാതി കൊടുക്കണമെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നത് സിപിഎം ആണ്. ” യൂത്ത് കോൺഗ്രസ് നേതാവ് 24 ന്യൂസിനോട് പറഞ്ഞു.

Story Highlights: EP’s family sells its stake in Vaidikam Resort

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here