കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചത് രണ്ടുകോടിയോളം വില വരുന്ന സ്വര്‍ണവും 15 ലക്ഷം വിദേശ കറന്‍സിയും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണവും 15 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റിലായി. മൂന്നു കേസുകളിലായി 1.8 കോടി രൂപയുടെ മൂന്നേകാല്‍ കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. (gold smuggling in karipur airport)
സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് അന്‍വര്‍ ഷാ, മലപ്പുറം സ്വദേശി പ്രമോദ് എന്നിവരും വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശിനി ഫാത്തിമ താഹിറയും പിടിയിലായി. ജിദ്ദയില്‍ നിന്നും വന്ന മുഹമ്മദ് അന്‍വര്‍ ഷായില്‍ നിന്ന് 1169 ഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നും എത്തിയ മലപ്പുറം വാരിയങ്കോട് സ്വദേശി പ്രമോദില്‍ നിന്ന് 1141 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇരുവരും മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ക്യാപ്‌സൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
ദുബായിലേക്ക് പോകാനെത്തിയ ഫാത്തിമ താഹിറയുടെ ബാഗേജില്‍ നിന്നാണ് 15 ലക്ഷം രൂപയുടെ അമേരിക്കന്‍ ഡോളര്‍ പിടികൂടിയത്. ദുബായില്‍ നിന്നും വന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 1331 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഇവിടെ സ്വര്‍ണം ഒളിപ്പിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.
Story Highlights: gold smuggling in karipur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here