ബ്രഹ്മപുരത്തെ തീയണയ്ക്കുന്നതിൽ നഗരസഭയും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടു; ഹൈബി ഈഡൻ

ബ്രഹ്മപുരത്തെ തീയണയ്ക്കുന്നതിൽ കൊച്ചി നഗരസഭയും ജില്ലാ ഭരണകൂടവും പൂർണമായി പരാജയപ്പെട്ടുവെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. കേരളത്തിന്റെ ചരിത്രത്തിലെ ദയനീയമായ കാഴ്ച്ചയാണിത്. ജെസിബിയുടെയും ഹിറ്റാച്ചിയുടെയും എണ്ണം വർധിപ്പിച്ചിട്ട് കാര്യമില്ല. മാലിന്യം ഇപ്പോഴും കൂമ്പാരമായി പല ഇടത്തും കിടക്കുന്നു. തീ അണയ്ക്കാൻ വേണ്ടിയുള്ള കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്.(Hibi eden on brahmapuram issue)
എട്ട് ദിവസമായി തുടരുന്ന തീ ഇപ്പോഴും പൂർണമായി കെടുത്താനായിട്ടില്ല. ബയോവേസ്റ്റും ഇ വേസ്റ്റും ഇപ്പോഴും കത്തുന്നുണ്ട്. വായു മലിനീകരണത്തിൽ കൊച്ചി ഡൽഹിയെ പിന്നിലാക്കിയിരിക്കുകയാണ്. മനുഷ്യ നിർമിത ദുരന്തമാണ് ബ്രഹ്മപുരത്തേത്. ആവശ്യ ഘട്ടത്തിലാണ് കളക്ടറെ മാറ്റിയത്.
ജനങ്ങളിൽ നിന്നും നികുതി പിരിച്ചാണ് മാലിന്യ സംസ്‌കരണം. ഇതിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്തി ജയിലിൽ അടയ്ക്കണം. നഗരത്തിന്റെ ഗതികേടാണ് ഇപ്പോൾ നടക്കുന്നതെന്നും ഹൈബി വ്യക്തമാക്കി.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
അതേസമയം എറണാകുളം ജില്ലാ പുതിയ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നതായി ചുമതലയേറ്റതിന് പിന്നാലെ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം.
മുൻ കളക്ടർ രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കും.ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നു. എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം. ഇപ്പോഴുള്ള സാഹചര്യം മറികടക്കും. മാലിന്യനിർമാജനത്തിനായി ഹ്രസ്വകാല ദീർഘകാല പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Hibi eden on brahmapuram issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here