Advertisement

മനീഷ് സിസോദിയയ്ക്ക് മേല്‍ ഇ ഡി കുരുക്കും; സിബിഐ കസ്റ്റഡിയിലിരിക്കെ എഎപി നേതാവിനെ ഇ ഡിയും അറസ്റ്റ് ചെയ്തു

March 9, 2023
Google News 3 minutes Read
Manish Sisodia Arrested By Enforcement Directorate Day Before Bail Hearing

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആയിരുന്ന മനോഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തു. സിബിഐ കസ്റ്റഡിയിലിരിക്കകയാണ് സിസോദിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയ അഴിമതിയിലെ സാമ്പത്തിക ഇടപാട് കേസില്‍ ആണ് ഇ ഡിയുടെ നടപടി. സിസോദിയയുടെ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് ഇ ഡിയുടെ നടപടിയുണ്ടായിരിക്കുന്നത്. (Manish Sisodia Arrested By Enforcement Directorate Day Before Bail Hearing)

മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ ഇ ഡി സിസോദിയയെ രണ്ട് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി അറസ്റ്റിലേക്കും കടന്നിരിക്കുന്നത്. ഇ ഡിയുടെ ഈ നീക്കം സിബിഐ കോടതിയില്‍ നിന്ന് ജാമ്യം നേടുന്നതിനുള്ള സിസോദിയയുടെ ശ്രമങ്ങള്‍ കൂടുതല്‍ പ്രയാസമുള്ളതാക്കുകയാണ്. നാളെ സിബിഐ കോടതി സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയും കള്ളപ്പണ കേസില്‍ നാളെത്തന്നെ സിസോദിയയെ ഇ ഡി കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.

Read Also: ‘മറ്റൊരു രാജ്യത്ത് പോയി പുതിയ ജീവിതം തുടങ്ങാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തു’; പുതിയ വെളിപ്പെടുത്തലുമായി സ്വപ്‌നാ സുരേഷ്

ഡല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് ഈ മാസം 20 വരെ സിസോദിയയെ റിമാന്‍ഡ് ചെയ്തത്. മനീഷ് സിസോദിയ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നും അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

Story Highlights: Manish Sisodia Arrested By Enforcement Directorate Day Before Bail Hearing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here