കവിയും കഥാകൃത്തുമായ എസ് ജയേഷ് ആശുപത്രിയിൽ; സഹായമഭ്യർത്ഥിച്ച് കുടുംബം

കവിയും കഥാകൃത്തും പരിഭാഷകനുമായ എസ് ജയേഷ് ആശുപത്രിയിൽ. തലചുറ്റി വീണ് ഗുരുതരമായി പരുക്കേറ്റ ജയേഷ് നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ( s jayesh hospitalized family seeks help )
‘കഴിഞ്ഞ 13 ആം തിയതിയായിരുന്നു സംഭവം. ജയേഷിന് പനി ആയിരുന്നു. പനിക്ക് ആശുപത്രിയിൽ പോയി തിരിച്ച് വന്ന് വീട്ടിലെത്തിയപ്പോൾ വീണ്ടും തലചുറ്റി വീഴുകയായിരുന്നു. തലയടിച്ചാണ് ജയേഷ് വീണത്. തുടർന്ന് ഞാനും അച്ഛനും ചേർന്നാണ് ജയേഷിനെ പാലക്കാട് കുഴൽമന്ദത്തിന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് കോയമ്പത്തൂരുള്ള ശ്രീ രാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി. 20-25 ദിവസത്തോളം ജയേഷ് വെന്റിലേറ്ററിലായിരുന്നു. നിലവിൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് ശസ്ത്രക്രിയ ഇതിനോടകം കഴിഞ്ഞു. ഒരു ദിവസം മുപ്പതിനായിരത്തിലധികം രൂപയാണ് മരുന്നുകൾക്കും മറ്റുമായി ചെലവാകുന്നത്. അതുകൊണ്ട് തന്നെ ധാരാളം പണം ചികിത്സയ്ക്കായി ആവശ്യമുണ്ട്’- ജയേഷിന്റെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
ജയേഷിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. ഇത്ര ഭീമമായ തുക താങ്ങാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല.
ബാങ്ക് വിവരങ്ങൾ
V. VISHALAKSHY
A/no. 0745101008267
IFSC. CNRB 0000745
G Pay – Mob: +91 95441 91605 (Jayesh Mother )
Story Highlights: s jayesh hospitalized family seeks help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here