Advertisement

റമദാന്‍ മാസത്തില്‍ പള്ളികളില്‍ പണപ്പിരിവ് നടത്തരുത്; സൗദിയില്‍ പള്ളി ഇമാമുമാര്‍ക്ക് മുന്നറിയിപ്പ്

March 9, 2023
Google News 3 minutes Read
Saudi Arabia imposes restrictions on Ramadan practices money collecting

റമദാന്‍ മാസത്തില്‍ പള്ളികളില്‍ പണപ്പിരിവ് നടത്തുന്നതിനെതിരെ സൗദിയിലെ പള്ളി ഇമാമുമാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ അല്ലാതെ പണമിടപാടുകള്‍ പാടില്ലെന്നാണ് നിര്‍ദേശം. അതേസമയം റമദാനില്‍ 10 ലക്ഷം ഖുറാന്‍ കോപ്പികള്‍ വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്യാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്കി. (Saudi Arabia imposes restrictions on Ramadan practices money collecting )

വിശുദ്ധ റമദാന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സൗദി മതകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റമദാനില്‍ ഇഫ്താര്‍ സംഘടിപ്പിക്കാനോ മറ്റോ വിശ്വാസികളില്‍ നിന്ന് പണപ്പിരിവ് നടത്താന്‍ പാടില്ലെന്ന് പള്ളി ഇമാമുമാരോടും മുഅദ്ധിനുമാരോടും മന്ത്രാലയം നിര്‍ദേശിച്ചു. നിയമാനുസൃതമല്ലാത്ത പണമിടപാടുകള്‍ തടയാനാണ് ഈ നിര്‍ദേശം. ഇഫ്താര്‍ ഫണ്ട് ശേഖരിക്കാനും ചിലവഴിക്കാനും സര്‍ക്കാര്‍ അംഗീകൃത മാര്‍ഗങ്ങള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. റമദാനില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്ന വിദേശികള്‍ക്കും നിയമാനുസൃത മാര്‍ഗങ്ങളിലൂടെയല്ലാതെ ധനസഹായം നല്‍കുന്നവര്‍ക്കും നേരത്തെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Also: ചൂടുയരുമ്പോള്‍ ഇന്ത്യയില്‍ എ സിയുള്ള വീടുകള്‍ 12.6 ശതമാനം; ദക്ഷിണേന്ത്യയില്‍ കൂടുതല്‍ എ സിയുള്ളത് കേരളത്തിലെ വീടുകളില്‍

അതേസമയം സൌദിയില്‍ പ്രിന്റ് ചെയ്യുന്ന വിശുദ്ധ ഖുറാന്റെ 10 ലക്ഷം കോപ്പികള്‍ റമദാനില്‍ വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്യാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവു നിര്‍ദേശം നല്‍കി. 76 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ഖുറാന്‍ പ്രതികള്‍ 22 രാജ്യങ്ങളിലാണ് വിതരണം ചെയ്യുക.

Story Highlights: Saudi Arabia imposes restrictions on Ramadan practices money collecting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here