ചൂടുയരുമ്പോള്‍ ഇന്ത്യയില്‍ എ സിയുള്ള വീടുകള്‍ 12.6 ശതമാനം; ദക്ഷിണേന്ത്യയില്‍ കൂടുതല്‍ എ സിയുള്ളത് കേരളത്തിലെ വീടുകളില്‍

മാര്‍ച്ച് മാസം ഇങ്ങെത്തിയതോടെ ചൂട് വല്ലാതെ ഉയരുകയാണ്. പകല്‍ പുറത്തുള്ള പൊള്ളുന്ന വെയിലും ചൂടും മാത്രമല്ല രാത്രി കാലത്തുള്‍പ്പെടെ വീടിനകത്തുള്ള ഉഷ്ണവും ഉയര്‍ന്നുവരികയാണ്. ചൂട് ഈ വിധം ഉയരുമ്പോള്‍ താരതമ്യേനെ ചൂട് കൂടിയ നമ്മുടെ രാജ്യത്ത് എത്ര വീടുകളില്‍ എ സിയുണ്ട്? പരിശോധിക്കാം. (4.9% of households in India own Air conditioners)
ഇന്ത്യയിലെ 4.6 ശതമാനം വീടുകളില്‍ മാത്രമാണ് എ സിയുള്ളതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കില്‍പ്പറയുന്നു. നഗരപ്രദേശങ്ങളിലെ 12.6 ശതമാനം വീടുകളിലും ഗ്രാമങ്ങളില്‍ 1.2 ശതമാനം വീടുകളിലും എ സിയുണ്ട്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ എ സി ഉപയോഗിക്കുന്നത് കേരളമാണ്. കേരളത്തിലെ 10.4 ശതമാനം വീടുകളിലാണ് എ സിയുള്ളത്.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
ഇന്ത്യയുടെ എ സി സിറ്റി എന്ന് അറിയപ്പെടുന്ന ഛണ്ഡീഗഡാണ് എ സി ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍. 54.1 ശതമാനം വീടുകളിലാണ് ഇവിടെ എ സിയുള്ളത്. ഒരേ പോലെ ചൂടുള്ള രാത്രിയും പകലുമുള്ളതിനാലാണ് ഛണ്ഡീഗഡില്‍ ഭൂരിഭാഗം വീടുകളിലും എ സി സ്ഥാപിക്കേണ്ടി വരുന്നതെന്നാണ് വിലയിരുത്തല്‍. തൊട്ടുപിന്നില്‍ ഡല്‍ഹിയുമുണ്ട്. 31.9 വീടുകളിലാണ് എ സിയുള്ളത്. ഗോവയിലെ 21.2 ശതമാനം വീടുകളിലും എ സിയുണ്ട്. തമിഴ്‌നാട്ടിലെ 6.1 ശതമാനം വീടുകളിലാണ് എ സിയുള്ളത്. ലക്ഷദ്വീപിലെ 19 ശതമാനത്തിലേറെ വീടുകളിലും പുതുച്ചേരിയിലെ 27.7 ശതമാനം വീടുകളിലും എസിയുണ്ട്.
Story Highlights: 4.9% of households in India own Air conditioners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here