‘വിജയ് പിള്ളയെ അന്വേഷിച്ച് ഇ ഡി ഉദ്യോഗസ്ഥരും പൊലീസും വന്നു’; സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ

സ്വപ്‌ന സുരേഷ് പരാമര്‍ശിച്ച വിജയ് പിള്ളയുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന ഇടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നതായി കെട്ടിട ഉടമ ജാക്‌സണ്‍. 2017ല്‍ വി.ജി.എന്‍ എന്ന സ്ഥാപനം തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ആറ് മാസക്കാലത്തോളമാണ് സ്ഥാപനം പ്രവര്‍ത്തനം നടത്തിയിരുന്നത്. സ്ഥാപനം നിര്‍ത്തിയ ശേഷം വിജയ് പിള്ളയുടെ വിവരമൊന്നും ലഭിച്ചില്ല. കഴിഞ്ഞ തിങ്കളാഴ്ച ഇഡി ഉദ്യോഗസ്ഥര്‍ വിജയ് പിള്ളയെ തിരക്കി എത്തിയിരുന്നു. പൊലീസും വിവരങ്ങള്‍ ശേഖരിച്ചുവെന്നും കെട്ടിട ഉടമ ട്വന്റിഫോറിനോട് പറഞ്ഞു. (ED officials and police came looking for Vijay Pillai says building owner)
ഇന്ന് ഒരു ഫേസ്ബുക്ക് ലൈവിലൂടെയാണ് വിജയ് പിള്ളയുടെ പേര് പരാമര്‍ശിച്ച് മുഖ്യമന്ത്രിയ്ക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കുമെതിരെ സ്വപ്‌ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മറ്റൊരു രാജ്യത്ത് പുതിയൊരു ജീവിതം തുടങ്ങാന്‍ 30 കോടി നല്‍കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നും കേരളം വിട്ട് പോകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞുവിട്ട് സ്വപ്നയെ കാണാനെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് എത്തിയ വ്യക്തി തന്നോട് പറഞ്ഞതായും സ്വപ്‌ന ആരോപിച്ചിരുന്നു.
Read Also: സ്വപ്‌നയുടെ പുതിയ ആരോപണങ്ങള്‍; ഒന്നും പ്രതികരിക്കാതെ എം വി ഗോവിന്ദന്‍
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. എം.വി ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്തെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. കൊന്നുകളയുമെന്ന് പാര്‍ട്ടി സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി വിജയ് പിള്ള പറഞ്ഞെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.
Story Highlights: ED officials and police came looking for Vijay Pillai says building owner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here