രാജ്യത്ത് തെരഞ്ഞെടുപ്പ് സർവേകൾക്ക് ഉള്ള നിയന്ത്രണം കർശനമാക്കാൻ ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്ത് തെരഞ്ഞെടുപ്പ് സർവേകൾക്ക് ഉള്ള നിയന്ത്രണം കർശനമാക്കാൻ ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് മുൻപും പിൻപും നടത്തുന്ന സർവ്വേകൾ ജനാധിപത്യത്തിന് ക്ഷതം എൽപ്പിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി. സർവ്വേകൾ ശക്തമായ് നിയന്ത്രിയ്ക്കപ്പെടേണ്ടത് അനിവാര്യം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീണർ പ്രതികരിച്ചു. ( election commission election survey )
അമേരിയ്ക്കയിൽ നടന്ന വിവിധരാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് സർവ്വേകൾ ജനാധിപത്യത്തിന്റെ താത്പര്യത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർമാരെ പല വിധത്തിലും സർവ്വേകൾ സ്വാധീനിക്കുന്നു.
ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ലക്ഷ്യത്തിന് അപകടം ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി. രാജ്യത്ത് തെരഞ്ഞെടുപ്പ് സർവ്വേകൾ ഘട്ടം ഘട്ടമായ് നിരോധിക്കുന്നതിനുള്ള നടപടികൾ കമ്മീഷൻ ആലോചിക്കുന്നു എന്നത് സൂചിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ആദ്യ ഘട്ടത്തിൽ സ്വകാര്യ എജൻസികൾക്ക് മേൽ തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് നടത്തുന്ന സർവ്വേകളുമായി ബന്ധപ്പെട്ട് കർശന വ്യവസ്ഥകൾ എർപ്പെടുത്തും.
Story Highlights: election commission election survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here