Advertisement
kabsa movie

ബഹ്റൈനിലെ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഈ മാസം 17ന്

March 10, 2023
4 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബഹ്റൈനിലെ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ 2022- 2023 വര്‍ഷങ്ങളിലെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും, അവാര്‍ഡ് നൈറ്റും, സര്‍വമത സമ്മേളനവും മാര്‍ച്ച് 17ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. (Inauguration ceremony of Sri Narayana Cultural Society in Bahrain on march 17)

ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ 2022 – 2023 വര്‍ഷത്തെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും അവാര്‍ഡ് ദാനവും സംഗീത നിശയും മാര്‍ച്ച് 17ന് വൈകുന്നേരം 5 മണി മുതല്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും. ഗുരുദീപം 2023 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

5.30ന് ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഏഴു ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ ഫ്‌ളോട്ടുകളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടുകൂടി വര്‍ണാഭമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.108 പേര്‍ ചേര്‍ന്നുള്ള ദൈവദശക ആലാപനവും എസ് എന്‍ സി എസിലെ യുവ കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്തവും വേദിയില്‍ അരങ്ങേറും.

തുടര്‍ന്ന് നടക്കുന്ന പുതിയ ഭരണസമിതിയുടെ സ്ഥാനോരോഹണ ചടങ്ങില്‍ ബി കെ ജി ഹോള്‍ഡിംഗ് ചെയര്‍മാനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ കെ ജി ബാബുരാജ് രക്ഷാധികാരിയാവും. പരിപാടിയില്‍ ,ശിവഗിരി മഠം ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, ബഹ്റൈന്‍ സോഷ്യല്‍ മിനിസ്ട്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അടൂര്‍ പ്രകാശ് എം.പി മുഖ്യതിഥിയാവും. മുന്‍ കേരള നിയമസഭാംഗവും മികച്ച വാഗ്മിയുമായ കെ എന്‍ എ ഖാദര്‍ വിശിഷ്ടാതിഥിയാവും.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

ബഹ്‌റൈനിലെ മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍ന്മാന്‍ ഫ്രാന്‍സിസ് കൈതാരത്തിന് ഗുരുസേവ അവാര്‍ഡ് സമ്മാനിക്കും. യുവ ബിസ്സിനസ്സ് സംരംഭകന് നല്‍കുന്ന ‘ഗുരുസമക്ഷം’ അവാര്‍ഡ് മാസ്റ്റര്‍ കാര്‍ഡ് കൗന്റി ഹെഡ് വിഷ്ണു പിള്ളയ്ക്ക് നല്‍കും. കര്‍ണാടക സര്‍ക്കാരിന്റെ മാനവസേവയെ മുന്‍നിര്‍ത്തി ആദരിക്കപ്പെട്ട രാജ്കുമാര്‍ ഭാസ്‌ക്കറിനു ‘ഗുരു കൃപ’ അവാര്‍ഡും, ബഹ്റൈനിലെ മെഗാമാര്‍ട് സൂപ്പര്‍മാര്‍ക്കറ്റിനു ‘ഗുരുസ്മൃതി ‘ അവാര്‍ഡും ,ആതുരസേവന രംഗത്തു മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍ ഹിലാല്‍ ഹോസ്പിറ്റലിന് ‘ ഗുരുസാന്ത്വനം ‘ അവാര്‍ഡും സമ്മാനിക്കും. കൂടാതെ കഴിഞ്ഞ രണ്ടു ഭരണസമതിയിലേയും അംഗങ്ങള്‍ക്ക് ആദരവും നല്‍കും. മെഗാപരിപാടിക്ക് മാറ്റേകുവാന്‍ പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസും , ശ്യാം ലാലും നയിക്കുന്ന ഗാനമേളയും നടക്കും.

കൂടാതെ ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 18 ന് വൈകുന്നേരം 7.30 മുതല്‍ സെഗയായിലെ കെസിഎ ഹാളില്‍ തസൗഹാര്‍ദ്ദ സമ്മേളനം നടത്തും. സച്ചിദാനന്ദ സ്വാമികള്‍, മുന്‍ നിയമസഭാംഗം കെ എന്‍ എ ഖാദര്‍, ബഹറൈന്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാദര്‍ പോള്‍ മാത്യു എന്നിവര്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.സി.എസ് ചെയര്‍മാന്‍ സുനീഷ് സുശീലന്‍, ജനറല്‍ സെക്രട്ടറി സജീവന്‍ വി.ആര്‍, ട്രഷറര്‍ ഗോകുല്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറിഷൈന്‍ ചെല്ലപ്പന്‍, കള്‍ച്ചറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍. ഡി, മീഡിയ കമ്മിറ്റി അംഗം. കെ. അജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Story Highlights: Inauguration ceremony of Sri Narayana Cultural Society in Bahrain on march 17

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement