‘എക്സൽ 2022’ ടെക്നോ മാനേജീരിയൽ ഫെസ്റ്റിന് ആവേശോജ്ജ്വല തുടക്കം; രജിസ്ട്രേഷൻ തുടർന്നു

കൊച്ചി ഗവൺമെൻറ് മോഡൽ എൻജിനീയറിങ് കോളേജിന്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2022 ഇത്തവണ കോളേജും യുകെഎക്സ്പ്രസും ഡിബിഐസെഡിന്റെ സഹകരണത്തോടെ സംയുക്തമായി അവതരിപ്പിക്കുന്നു. മാർച്ച് 10,11,12 തീയ്യതികളിൽ മോഡൽ എൻജിനീയറിങ് കോളേജിലാണ് എക്സൽ നടത്തപ്പെടുന്നത്.
മാർച്ച് 9 ന് മുഖ്യാതിഥി ലോക്നാഥ് ബെഹ്റ ഐ.പി.എസ്. (എം.ഡി. കെ.എം.ആർ.എൽ), പ്രിയേഷ് ഗോപാലകൃഷ്ണൻ (ഡെലിവറി ഡയറക്ടർ, കോഗ്നിസന്റ്), അശ്വിൻ ടി. ധരൻ (മാനേജർ, യുകെ എക്സ്പ്രസ്), വിനു പീറ്റർ (ചീഫ് ഓഫ് പീപ്പിൾ ആന്റ് ഓപറേഷൻസ് ഡിബിസെഡ്) എന്നിവർ ചേർന്ന് എക്സലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഐബിറ്റൊ-22 ന്റെ സമ്മാനദാനവും നിർവഹിച്ചിരുന്നു.
രണ്ടുവർഷത്തിനുശേഷംഓഫ്‌ലൈൻ ആയി സംഘടിപ്പിക്കപ്പെടുന്നു എന്ന സവിശേഷതയുണ്ട് ഇത്തവണത്തെ എക്സലിന്. പോർട്രേറ്റ്സ്, ഡോട്ട് ഇഷ്യൂ തുടങ്ങി രാജ്യമെങ്ങും പ്രശസ്തിയാർജിച്ച പരിപാടികൾ കൂടാതെ ഓഫ്‌ലൈനും ഓൺലൈനുമായി നടത്തപ്പെടുന്ന വിവിധതരം മത്സരങ്ങളും ശില്പശാലകളും സെമിനാറുകളും സമ്മേളനങ്ങളും എക്സലിന്റെ ആകർഷണങ്ങളാണ്. എല്ലാ വിവരങ്ങൾക്കും രജിസ്ട്രേഷനുകൾക്കും excelmec.org സന്ദർശിക്കാവുന്നതാണ്.
Story Highlights: kochi model engineering college excell
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here