‘ഒയോ റൂംസ്’ സ്ഥാപകൻ്റെ പിതാവ് ബഹുനില കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

‘ഒയോ റൂംസ്’ സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേഷ് അഗർവാൾ ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്ന് വീണ് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീടിന്റെ ബാൽക്കണിയിൽ നിന്നാണ് രമേഷ് അഗർവാൾ വീണത്. അപകടസമയത്ത് മകൻ റിതേഷ് അഗർവാൾ, മരുമകൾ, ഭാര്യ എന്നിവരും വീട്ടിലുണ്ടായിരുന്നു.
റിതേഷ് തന്നെയാണ് പിതാവിന്റെ മരണവിവരം അറിയിച്ചത്. ഇരുപതാം നിലയിൽ നിന്ന് വീണ് രമേഷ് അഗർവാളിന് ഗുരുതരമായി പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഈസ്റ്റ് ഗുഡ്ഗാവ് ഡിസിപി പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തന്റെ പിതാവിന്റെ മരണം കനത്ത നഷ്ടമാണെന്നും എക്കാലത്തും തന്റെ കരുത്തും വഴിവിളക്കുമായിരുന്നു അദ്ദേഹമെന്നും റിതേഷ് അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് റിതേഷ് അഗർവാളും ഫോർമേഷൻ വെഞ്ചേഴ്‌സിന്റെ ഡയറക്ടർ ഗീതാൻഷ സൂദും വിവാഹിതരായത്.
Story Highlights: Oyo founder Ritesh Agarwal’s father dies after falling from 20th floor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here