ബ്രഹ്‌മപുരത്തെ പുക; കൊച്ചിയിൽ മാസ്ക് നിർബന്ധം; ആരോഗ്യമന്ത്രി

ബ്രഹ്‌മപുരത്തെ വിഷപ്പുക ശമിക്കാതെ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. കുട്ടികള്‍, പ്രായമുള്ളവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.(Brahmapuram issue masks are mandatory in kochi)
799 പേരാണ് ഇതുവരെ ചികല്‍സ തേടിയെത്തിയതെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ മന്‍കൈയെടുത്ത് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഇതില്‍ ഉറപ്പാക്കും. അര്‍ബണ്‍ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും.
കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. എലിപ്പനി, ഇൻഫ്ളുവൻസ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. കേരളം ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
Story Highlights: Brahmapuram issue masks are mandatory in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here