Advertisement

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

March 11, 2023
Google News 2 minutes Read
Infosys President Mohit Joshi Resigns

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും അദ്ദേഹം ചുമതലയേൽക്കും. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനം അവസാനിപ്പിച്ചാണ് ജോഷി ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങുന്നത്.

വിരമിച്ച എംഡിയും സിഇഒയുമായ സി.പി ഗുർനാനിക്ക് പകരക്കാരനായാണ് മോഹിത് ജോഷിയെ ടെക് മഹീന്ദ്ര നിയമിച്ചിട്ടുള്ളത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സാങ്കേതിക ഉപദേശക വിഭാഗം മുൻ ഇൻഫോസിസ് ചെയർമാനെ 2023 ഡിസംബർ 20 മുതൽ 2028 ഡിസംബർ 19 വരെയുള്ള അഞ്ച് വർഷത്തേക്ക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം ജൂൺ വരെ ജോഷി ഇൻഫോസിസിൽ തുടരും. അദ്ദേഹം അവധിയിലായിരിക്കുമെന്നും കമ്പനിയുമായുള്ള അവസാന തീയതി 2023 ജൂൺ 9 ആയിരിക്കുമെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇൻഫോസിസ് അറിയിച്ചു. ജോഷിയെ വിട്ടയക്കാൻ ഐടി ഭീമൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ സേവനങ്ങൾ നിലനിർത്താൻ അവസാന നിമിഷം വരെ ശ്രമം നടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുൻ ഇൻഫോസിസ് പ്രസിഡന്റ് രവികുമാർ കോഗ്നിസന്റ് സിഇഒ ആയി ചേർന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജോഷിയുടെ രാജി. ഇൻഫോസിസിൽ, ഫിനാക്കിൾ (ബാങ്കിംഗ് പ്ലാറ്റ്‌ഫോം), AI/ഓട്ടോമേഷൻ പോർട്ട്‌ഫോളിയോ എന്നിവ ഉൾപ്പെടുന്ന ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് & ഹെൽത്ത്‌കെയർ, സോഫ്റ്റ്‌വെയർ ബിസിനസുകളുടെ തലവനായിരുന്നു മോഹിത്. ഇന്റേണൽ സിഐഒ ഫംഗ്‌ഷന്റെയും ഇൻഫോസിസ് നോളജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചുമതലയും അദ്ദേഹത്തിനായിരുന്നു.

മോഹിത് 2020 മുതൽ Aviva Plc-ൽ നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്, കൂടാതെ അതിന്റെ റിസ്ക് & ഗവേണൻസ്, നോമിനേഷൻ കമ്മിറ്റികളിൽ അംഗവുമാണ്. 2000ത്തിലാണ് അദ്ദേഹം കമ്പനിയോടൊപ്പം ചേരുന്നത്.

Story Highlights: Infosys President Mohit Joshi Resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here