Advertisement

കെ. സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി

March 11, 2023
Google News 2 minutes Read
K Surendran state wide yathra postponed

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി. അടുത്ത മാസം നടത്താനിരുന്ന യാത്രയാണ് മാറ്റിയത്. അടുത്ത മാസം സംസ്ഥാനത്ത് ബിജെപിക്ക് തിരക്കിട്ട പരിപാടികൾ ഉള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാർട്ടി വിശദീകരണം. ( K Surendran state wide yathra postponed )

പ്രധാനമന്ത്രിയടക്കം ഏപ്രിലിൽ എത്തുന്നതും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി ലഭിക്കാത്തതാണ് പ്രശ്‌ന കാരണമെന്നും വിവരമുണ്ട്. ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കിയശേഷം മതി യാത്ര എന്ന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്. ഇരുപതു പാർലമെന്റ് മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനാണ് സംസ്ഥാന നേതൃത്വം ആലോചിച്ചത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കേരള യാത്രയ്ക്കു പിന്നാലെ ഏപ്രിൽ അവസാനത്തോടെയോ മെയിലോ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരള പര്യടനമായിരുന്നു സംസ്ഥാന നേതൃത്വം ആലോചിച്ചത്. കഴിഞ്ഞമാസം ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.

Story Highlights: K Surendran state wide yathra postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here