മാധവ് കൗശിക് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ്; തോൽപ്പിച്ചത് ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയെ

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംഘപരിവാറിന് തിരിച്ചടി. തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ മത്സരിച്ച കർണാടക സ്വദേശി പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷിനെതിരെ ആധികാരികമായി മാധവ് കൗശിക്കിന്റെ വിജയം. മാധവ് കൗശിക്കിനെ നേരത്തെ തന്നെ പ്രസിഡന്റായി നാമനിർദേശം ചെയ്തിരുന്നു. എന്നാൽ, സംഘപരിവാർ അനുകൂല സാഹിത്യകാരന്മാർ ഈ നീക്കത്തോട് യോജിച്ചില്ല. തുടർന്നാണ് തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. 92 ൽ 60 വോട്ട് നേടി ആധികാരിമായാണ് മാധവ് കൗശിക്കിന്റെ വിജയം. Madhav Kaushik elected as Kendra Sahitya Akademi President
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മലയാളിയായ സി രാധാകൃഷ്‌ണൻ മത്സരിക്കുന്നുണ്ട്. ഡൽഹി സർവകലാശാലയിലെ ഹിന്ദിവിഭാഗം മേധാവിയായ കുമുദ് ശർമയാണ് ബിജെപി പിന്തുണയുള്ള എതിർ സ്ഥാനാർഥി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. മലയാളം വിഭാഗം കൺവീനറായി കെപി രാമനുണ്ണിയും തെരഞ്ഞെടുക്കപ്പെട്ടു.
Story Highlights: Madhav Kaushik elected as Kendra Sahitya Akademi President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here