പ്ലസ് വൺ ചോദ്യപ്പേപ്പർ പച്ചയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജിവയ്‌ക്കേണ്ടി വന്നേനെ; പി കെ അബ്ദുറബ്

ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ ചുവപ്പുമഷിക്ക് പകരം പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ താൻ രാജി വെക്കേണ്ടി വന്നേനെയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമർശനം. മുമ്പ് ചോദ്യപേപ്പർ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുമായിരുന്നു.(PK Abdu rabb against question paper printed in red)
കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുകയും മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ കയറി വരെ ചാക്യാർകൂത്ത് നടത്തുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
പി കെ അബ്ദുറബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ..
ഏതായാലും
പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ.
അന്നൊക്കെ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും,
അഞ്ചാറ് KSRTC ബസുകൾ
എറിഞ്ഞു തകർക്കുകയും,
മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ
വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്.
Story Highlights: PK Abdu rabb against question paper printed in red