‘ലേണ്‍ ദി ഖുര്‍ആന്‍-2023’ ദേശീയ സംഗമം മെയ് 12ന് റിയാദില്‍ നടക്കും

വിശുദ്ധ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍-2023 ദേശീയ സംഗമം മെയ് 12ന് റിയാദില്‍ നടക്കും. ബത്ഹ ദഅ്‌വ അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഒരുക്കുന്ന സംഗമത്തിന് വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചു.(Riyadh islahi center learn quran national conference may 12)
അഭിഭാഷകനും പ്രഭാഖനുമായ അഡ്വ. മായിന്‍കുട്ടി മേത്തര്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം. എം അക്ബര്‍, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ റഫീഖ് കൊടിയത്തൂര്‍ എന്നിവര്‍ക്ക് പുറമെ സൗദിയിലെ മത സാമൂഹിക, രാഷ്ട്രീയ, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുക്കും. ലേണ്‍ ദി ഖുര്‍ആന്‍ വിജയികള്‍ക്കു 2.5 ലക്ഷം രൂപയുടെ സമ്മാനം ദേശീയ സംഗമത്തില്‍ വിതരണം ചെയ്യും.
റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യും ബുസ്താനി (ചെയര്‍മാന്‍), മുഹമ്മദ് സുല്‍ഫിക്കര്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരാണ് സംഘാടകസമിതി ഭാരവാഹികള്‍. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളും, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും, യൂണിറ്റ് സമിതി അംഗങ്ങളും, വനിതാ വിഭാഗമായ എം.ജി.എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 100 അംഗ സംഘാടക സമിതിയും നിലവില്‍ വന്നു.
Story Highlights: Riyadh islahi center learn quran national conference may 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here