വിസ്മയ കാഴ്ചയായി സൗദി പതാകദിനാഘോഷം; ഏറ്റവും വലിയ ‘മാനവീയ പതാക’യൊരുക്കി ലുലു

സൗദി അറേബ്യയുടെ പ്രഥമ സൗദി പതാകദിനാഘോഷത്തിൽ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’ വിസ്മയ കാഴ്ചയായി. സൗദി ലുലുഹൈപ്പർമാർക്കറ്റിലെ ആയിരത്തില ധികം വരുന്ന സ്വദേശി ജീവനക്കാർ അണിചേർന്നാണ് 18 മീറ്റർനീളത്തിലും 12 മീറ്റർവീതിയിലും വരുന്ന സൗദി അറേബ്യയുടെ ദേശീയപതാക സൃഷ്ടിച്ചത്. (Saudi flag day lulu)
പ്രഥമസൗദി പതാകദിനാഘോഷത്തിൽ ,മഞ്ഞു പൊതിഞ്ഞു നിന്ന സുപ്രഭാതത്തെ സാക്ഷിയാക്കി ,ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാൾക്ലബ് സ്റ്റേഡിയത്തിലായിരുന്നു മനുഷ്യർ അണിചേർന്ന് ഹരിത പതാകയായി മാറുന്ന ആ വിസ്മയ കാഴ്ച അരങ്ങേറിയത്.
കൃത്യമായ ആസൂത്രണവും പരിശീലനവുമെല്ലാം കൊണ്ടാണ് സംഘാടകരായ സൗദി ലുലു മാനേജ്മെൻറ്റിന് ഇത്തരമൊരു വിസ്മയ പ്രദർശനം സാക്ഷാത്കരിക്കാനായത്. ഏകദേശം മൂന്ന്മണിക്കൂർ സമയം കൊണ്ട് ലുലു ജീവനക്കാർ പതാകയുടെആകൃതിയിലും നിറത്തിലും ഒന്നിച്ച് ചേർന്ഈചരിത്രമുഹൂർത്തം പൂർത്തിയാക്കി. പ്രശസ്ത ഇന്ത്യൻചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷാണ് മാനവീയ പതാകയൊരുക്കാൻ കലാപരമായ ചുക്കാൻ പിടിച്ചത്.
ഹരിത പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ രാജ്യത്തിൻറ്റെ വിശ്വാസ ആദർശ വാക്യവും ചിഹ്നമായ വാളും ആലേഖനം ചെയ്തതാണ് സൗദി ദേശീയ പതാക പതാക ദിനത്തിൽ അത് ഉയർത്തുന്നതിലൂടെ ആദരവും അഭിമാനവും ഉണർത്തുക എന്നതാണ് ലക്‌ഷ്യം വെക്കുന്നത്.
ഈ രാജ്യത്തിെൻറപുരോഗതിയുടെ ഭാഗമാകാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്നും , ഇത്തരമൊരു ചരിത്ര മുഹൂർത്തത്തിൽ പങ്കാളികൾവാൻ സൗദി ലുലു ഗ്രൂപ്പിന് കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ലുലു സൗദി ഡയരക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. രാജ്യ പുരോഗതിയിലും വികസനത്തിലും എന്നും പ്രതിജ്ഞാബദ്ധരായ ഒരു പങ്കളിയാണ് ലുലുഗ്രൂപ്പെന്നും രാജ്യത്ത് ഒട്ടനവധി വലിയ വിപുലീകരണപദ്ധതികൾ ഇനിയും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം വരുന്ന സ്വദേശികളാണ് മാനവീയ പതാക സൃഷ്ടിക്കാൻ അണിനിരന്നത്
Story Highlights: Saudi flag day lulu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here