കുന്നംകുളം ആല്‍ത്തറയില്‍ തെരുവ് നായയുടെ ആക്രമണം; എട്ട് പേര്‍ക്ക് കടിയേറ്റു

തൃശൂര്‍ കുന്നംകുളം കടവല്ലൂര്‍ ആല്‍ത്തറയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. എട്ട് പേര്‍ക്കാണ് ഇന്ന് തെരുവുനായയുടെ കടിയേറ്റത്. ആല്‍ത്തറ സ്വദേശികളായ വലിയറ വേണുവിന്റെ ഭാര്യ ഗിരിജ, കുളങ്ങര ചന്ദ്രിക, കോഴിത്തറ വേലായുധന്റെ ഭാര്യ ശാരദ , മുളയ്ക്കല്‍ ഫൈസലിന്റെ മകന്‍ നായിഫ് , പടിഞ്ഞാറെ പുരയ്ക്കല്‍ പ്രദീപ്, കോഴിത്തറ ഷിന , പുളിയാംങ്കോട്ട് വളപ്പില്‍ മുഹമ്മദ് കുട്ടി, കൊട്ടിലിങ്കല്‍ ശ്രീധരന്റെ മകള്‍ സ്മൃതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ( Stray dog attack in Kunnamkulam Thrissur)
എട്ടുപേര്‍ക്കും സാരമായ പരുക്കുകളുണ്ട്. ചിലര്‍ക്ക് മുഖത്താണ് നായയുടെ കടിയേറ്റത്. ഇവരെ ആദ്യം കുന്നംകുളത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്നത് സംബന്ധിച്ച സ്ഥിരീകരണം പുറത്തെത്തിയിട്ടില്ല.
Story Highlights: Stray dog attack in Kunnamkulam Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here