Advertisement

കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്‍റെ കാര്യം ശ്രദ്ധിക്കാന്‍ അഭ്യര്‍ഥിക്കുന്നു; ബ്രഹ്‍മപുരം വിഷയത്തില്‍ ഉണ്ണി മുകുന്ദൻ

March 11, 2023
Google News 8 minutes Read
unnimukundan about brahmapuram

ബ്രഹ്‍മപുരം വിഷയത്തില്‍ കൊച്ചി നിവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നടൻ ഉണ്ണിമുകുന്ദൻ. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്.(Unni Mukundan about Brahmapuram fire)

“കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്‍റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.

ബ്രഹ്‍മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക.

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക”, ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: തൊണ്ടിമുതലായിരുന്ന അടിവസ്ത്രം വെട്ടിതയ്ച്ച് കൊച്ചു കുട്ടികളുടേത് പോലെയാക്കി; ആന്റണി രാജുവിനെതിരായ കേസ് ഇങ്ങനെ

ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്

I request all people staying in Kochi and nearby localities to take care of your children and yourself! Due to the recent fire in the Brahmapuram waste treatment plant, kindly follow the guidelines from respective government officials to take necessary precautions while going out and please take care of your loved ones. Beware of air pollution-related health issues.

അതേസമയം ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടുതത്തിൽ പ്രതികരിച്ച് നടി മഞ്ജു വാര്യർ രംഗത്തെത്തി. ഇപ്പോഴിതാ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് പറയുകയാണ് നടി മഞ്ജു വാര്യർ. തന്റെ ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട്‌ ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Unni Mukundan about Brahmapuram fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here