Advertisement

‘കേരളത്തിൽ ശത്രുക്കൾ, ത്രിപുരയിൽ ഒന്നിച്ചു, എന്നിട്ടും തകർന്നടിഞ്ഞു’; പരിഹാസവുമായി അമിത് ഷാ

March 12, 2023
Google News 1 minute Read
amit shah thrissur

തൃശൂരിലെ ജനശക്തി റാലിയിൽ പങ്കെടുക്കാനെത്തി അമിത് ഷാ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണ് ജനശക്തി റാലിയെന്ന് അമിത്ഷാ പറഞ്ഞു. കമ്മ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണെന്നും കോൺഗ്രസിനെ രാജ്യവും പുറംതള്ളിയെന്നും അമിത് ഷാ റാലിക്കിടെ പറഞ്ഞു. കേരളത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ബദ്ധവൈരികളാണെങ്കിൽ ത്രിപുരയിൽ പക്ഷേ ഒറ്റക്കെട്ടാണെന്ന് അമിത് ഷാ പരിഹസിച്ചു. നിലനിൽപിനായി ആദർശം വരെ ബലികഴിച്ചാണ് അവർ ത്രിപുരയിൽ ഒന്നിച്ചതെന്നും എന്നിട്ടും തകർന്നടിഞ്ഞുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ( amit shah thrissur )

ജാഥയിൽ മോദി ഭരണകാലത്തെ വികസന നേട്ടങ്ങൾ അമിത്ഷാ എണ്ണി പറഞ്ഞു. രാജ്യത്തെ സമ്പദ്വ്യവസ്ഥ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തിയെന്ന് അമിത് ഷാ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി വിഹിതം ഏറ്റവുമധികം ലഭിച്ച സംസ്ഥാനം കേരളമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. പിഎഫ്‌ഐ നിരോധനം നേട്ടമായി അമിത്ഷാ ഉയർത്തിക്കാട്ടി.

Read Also: ഏത് ഗോവിന്ദന്‍ വന്നാലും വേണ്ടില്ല, നിങ്ങളെനിക്ക് തൃശൂര്‍ തരണം; തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന് സുരേഷ് ഗോപി

ലൈഫ് മിഷനിൽ അമിത്ഷാ കേരള സർക്കാരിനെ വിമർശിച്ചു. ലൈഫ് മിഷൻ അഴിമതിയിൽ സർക്കാർ മുങ്ങിയെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ഇക്കാര്യത്തിൽ അറസ്റ്റിലായെന്നും അമിത് ഷാ കുറ്റപ്പെടുത്തു. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സ്വർണ്ണക്കടത്ത് കേസിലും സിപിഐഎമ്മിനും സർക്കാരിനും മൗനമാണമെന്നും ചൂണ്ടിക്കാട്ടി. 2024 തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി പറയിക്കും. കേരളത്തിന്റെ പൊതുകടം മൂന്ന് ലക്ഷം കോടിയിലധികമാണ്. കേരളത്തിന്റെ ധനകാര്യ മന്ത്രി തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചു. സർക്കാർ സിപിഐഎം പ്രവർത്തകരെ പിൻവാതിലിലൂടെ നിയമിക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ നീളുന്നു ആരോപണങ്ങൾ.

ബ്രഹ്‌മപുരം മാലിന്യ വിഷയത്തിലും അമിത്ഷാ സർക്കാരിനെ കുറ്റപ്പെടുത്തി. രണ്ടാം തീയതി കത്തിയ ഒരു തീ ഇന്ന് പന്ത്രണ്ടാം തീയതിയായിട്ടും കെടീത്താനായില്ലേയെന്നും അമിത് ഷാ ചോദിച്ചു.

Story Highlights: amit shah thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here