എട്ട് ദിവസമായി ഒരു നഗരം മുഴുവന്‍ വിഷം ശ്വസിക്കുന്നു; കൊച്ചിയിലേത് അഴിമതിയുടെ വഷപ്പുകയെന്ന് കെ.സുധാകരന്‍

കൊച്ചി നഗരത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് സിപിഎമ്മിന്റെ അഴിമതിയുടെ വിഷപ്പുകയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദിവസങ്ങളായി ഒരു നഗരം മുഴുവന്‍ വിഷം ശ്വസിക്കുകയാണ്. ഇത് കൊച്ചിക്ക് മാത്രമല്ല കേരളത്തിന് ഒന്നടങ്കം അപമാനമാണെന്നും കാച്ചി കോര്‍പ്പറേഷനില്‍ ഇടതു ഭരണസമിതി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.(K sudhakaran blame CPIM in brahmapuram fire )
‘കൊച്ചി നഗരത്തെ വിഷപ്പുകയില്‍ മുക്കിക്കൊല്ലുകയാണ് പിണറായി വിജയനും ഭരണകൂടവും. കൊച്ചിയില്‍ നിറഞ്ഞു നില്‍ക്കുന്നത് വെറും പുകയല്ല, സിപിഎമ്മിന്റെ അഴിമതിയുടെ വിഷപ്പുകയാണ്. എട്ടു ദിവസങ്ങളായി ഒരു നഗരം മുഴുവന്‍ വിഷം ശ്വസിക്കുകയാണ്. ജനലുകളും വാതിലുകളുമൊക്കെ അടച്ച് വീടിനുള്ളില്‍ ഇരുന്നാല്‍ മതിയെന്നാണ് കഴിവുകെട്ട ഭരണകൂടം പൊതുജനത്തിനോട് പറയുന്നത്.
പിഞ്ചുകുഞ്ഞുങ്ങളിലടക്കം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന ഈ വിഷപ്പുക നിയന്ത്രിക്കാതെ സര്‍ക്കാര്‍ നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. കൊച്ചി കോര്‍പ്പറേഷനിലെ ഇടതു ഭരണസമിതി അധികാരത്തില്‍ തുടരുന്നത് കൊച്ചിക്ക് മാത്രമല്ല കേരളത്തിന് ഒന്നടങ്കം അപമാനമാണ്.
എന്ത് അഴിമതി കാണിച്ചാലും അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതില്‍ യാതൊരുവിധ നാണക്കേടും ഇല്ലെന്ന രാഷ്ട്രീയ അധാര്‍മികത സ്വന്തം അണികളെ പഠിപ്പിച്ചത് പിണറായി വിജയനാണ്. പിണറായി വിജയന്റെ അതേ പാത പിന്തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷനില്‍ ഇടതു ഭരണസമിതി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ്’. സുധാകരന്‍ കുറ്റപ്പെടുത്തി.
;തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ ഉണ്ടായ ദുരന്തങ്ങളില്‍ കൃത്രിമ ചിരിയുമായി ചാനല്‍ മൈക്കുകള്‍ക്ക് മുമ്പില്‍ വന്നിരുന്ന് പി ആര്‍ ഏജന്‍സികള്‍ പഠിപ്പിച്ചു കൊടുത്തതുപോലെ ഉറുമ്പിന് വെള്ളം കൊടുക്കണം, അമ്പലക്കുരങ്ങിന് വെള്ളം കൊടുക്കണം എന്നൊക്കെ പറഞ്ഞു പുണ്യാത്മാവ് ആകാന്‍ ശ്രമിച്ച പിണറായി വിജയനെ കൊച്ചിയിലും പരിസരപ്രദേശത്തും കാണുന്നുമില്ല. ഉടന്‍ തെരഞ്ഞെടുപ്പുകള്‍ ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ പ്രത്യേക കരുതലിനും സാദ്ധ്യതയില്ല. ഈ വിഷപ്പുകയും ശ്വസിച്ച് എസ്എസ്എല്‍സി പരീക്ഷ അടക്കം എഴുതാന്‍ പോകുന്ന നമ്മുടെ കുട്ടികളെക്കുറിച്ചും സിപിഎമ്മിനോ അവരുടെ നേതാക്കള്‍ക്കോ ആശങ്കയുമില്ല.
ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണമാണ് പുറത്തുവരുന്നത്. പതിവുപോലെ സിപിഎം ഉന്നത നേതാക്കളുടെ ബന്ധുക്കള്‍ തന്നെയാണ് ആരോപണ വിധേയര്‍ . എട്ടു ദിവസമായി തുടരുന്ന വിഷപ്പുകയ്ക്ക് പിന്നില്‍ അട്ടിമറിയില്ല എന്ന വാദമാണ് സര്‍ക്കാര്‍ മുന്നിലേക്ക് വെക്കുന്നത്.എന്നാല്‍ കോടികളുടെ അഴിമതി ആരോപിക്കപ്പെടുന്ന ഈ തീവെയ്പ്പില്‍ അട്ടിമറി ഉണ്ട് എന്ന് തന്നെ കോണ്‍ഗ്രസ് സംശയിക്കുന്നു.
Read Also: കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍
സിപിഎമ്മില്‍ നിന്നും രാഷ്ട്രീയ ധാര്‍മികതയുടെ പേരിലുള്ള രാജിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഈ സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ യുഡിഎഫിന്റ പിന്നില്‍ അണിനിരക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.
Story Highlights: K sudhakaran blame CPIM in brahmapuram fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here