Advertisement

സംസ്ഥാനത്തെ ചൂടിന് നേരിയ ശമനം; ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്

March 12, 2023
Google News 2 minutes Read
slight decrease in kerala heat

സംസ്ഥാനത്തെ ചൂടിന് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ കോട്ടയത്ത് താപനില 38°C നിന്ന് 36.5°C ആയി കുറഞ്ഞു. കോഴിക്കോട്, വെള്ളാണിക്കര, എന്നിവടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിലും സിയാൽ കൊച്ചി, പുനലൂർ, പാലക്കാട് എന്നിവിടങ്ങളിൽ 35 ഡിഗ്രി സെൽഷ്യസിന് മുകളിലും താപനില രേഖപ്പെടുത്തി. ( slight decrease in kerala heat )

ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം. അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.

Story Highlights: slight decrease in kerala heat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here