കമ്പനിയെ ലക്ഷ്യം വയ്ക്കുന്നത് താൻ രാഷ്ട്രീയ നേതാവിന്റെ മരുമകൻ ആയതിനാൽ; ബ്രഹ്മപുരം കരാറുകാരൻ 24 -നോട്

സോന്റയേ ലക്ഷ്യം വയ്ക്കുന്നത് താൻ രാഷ്ട്രീയ നേതാവിന്റെ മരുമകൻ ആയതിനാലെന്ന് ബ്രഹ്മപുരം കരാറുകാരനും സോന്റയുടെ എം ഡിയുമായ രാജ്കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ആരോപണങ്ങൾ എല്ലാം ഒരേ ഉറവിടത്തിൽ നിന്നാണ്. മുൻ ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻറെ മകളുടെ ഭർത്താവ് എന്ന പേരിൽ അറിയപ്പെടാനല്ല ഞാൻ ആഗ്രഹിക്കുന്നത്, എൻറെ ഭാര്യയുടെ പിതാവാണ് അദ്ദേഹം.
വിവാദങ്ങൾക്ക് ഇനിയും സമയമുണ്ട്. തീ അണയ്ക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. എന്റെ അറിവിൽ ഗവൺമെൻറും അത്തരത്തിലുള്ള നിലപാടിലാണ്. അതുകൊണ്ടുതന്നെ പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും ആ കൂടെ നിന്ന് തീ അണയ്ക്കുക എന്നതിൽ മാത്രം തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
തീപിടുത്തത്തിന്റെ ഉത്തരവാദിത്തം കോർപ്പറേഷന് മാത്രമാണ്. ബ്രഹ്മപുരത്തെ തീ അണയ്ക്കാനുള്ള ഉത്തരവാദിത്തം കോർപ്പറേഷനുണ്ട്. അന്ഗ്നിശമന സംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടിയിരുന്നത് കോർപ്പറേഷനാണ്. തീപിടുത്തം ഉണ്ടായാൽ നഷ്ടം കമ്പനിക്കാണ്. തീ അണയ്ക്കുന്നതിന് കമ്പനിക്ക് ഉത്തരവാദിത്തമില്ല. തീപിടിക്കാൻ കാരണം ജൈവ മാലിന്യങ്ങളിൽ നിന്നുള്ള രാസവസ്തുക്കളാണ്. 40 ഏക്കറിൽ മാലിന്യങ്ങൾ സംസ്കരിക്കാൻ മാത്രമാണ് കരാർ. സബ് കോൺട്രാക്ട് നൽകിയെന്ന ആരോപണം തെറ്റാണ്. 32 ശതമാനം ബയോമൈനിങ് പൂർത്തിയാക്കി. സേലം, തിരുനൽവേലി, എന്നിവിടങ്ങളിൽ ബയോമൈനിങ് ചെയ്ത പരിചയമുണ്ടെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
കൊച്ചി കോർപ്പറേഷന്റെ കത്തുകൾ വ്യാജമാണ്. കൊച്ചി കോർപറേഷനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതി നൽകും. കത്തുകൾ ഇപ്പോൾ കെട്ടിച്ചമച്ചതാണ്, പുറത്തുവന്നത് വ്യാജരേഖകൾ. കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കത്ത് പരിശോധിക്കപ്പെടണമെന്നും രാജ്മുകാർ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Brahmapuram contractor rajkumar’s interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here