Advertisement

നാം ദിനവും മൂളുന്ന ഈ പാട്ടുകൾക്ക് പിന്നിൽ കീരവാണിയാണെന്ന് അറിയുമോ ? കീരവാണി സംഗീതമൊരുക്കിയ മലയാളത്തിലെ ഹിറ്റ് ഗാനങ്ങൾ

March 13, 2023
Google News 2 minutes Read
keeravani malayalam songs

കീരവാണി മലയാളികൾക്ക് പ്രിയപ്പെട്ട സംഗീതസംവിധായകനായി മാറിയത് ചുരുങ്ങിയ കാലംകൊണ്ടാണ്. ആദ്യചിത്രമായ നീലഗിരിയിലെ പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചവയായിരുന്നു. പിന്നീട് ആ വിരലുകളുടെ മാന്ത്രികസ്പർശം അറിഞ്ഞ ഗാനങ്ങളെല്ലാം നാം ഹൃദയത്തോട് ചേർത്തുവച്ചു. ( keeravani malayalam songs )

നീലഗിരിയുടെ മനോഹാരിതയിൽ വികാര തീവ്രമായ കഥ പറഞ്ഞ ഐ വി ശശി ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ കീരവാണിയുടെ അരങ്ങേറ്റം. പിന്നീട് തരളിത രാവിൽ മയങ്ങിയോ എന്ന ഗാനം പിറന്നു. സൂര്യമാനസത്തിലെ ഈ ഗാനം മൂളി നടക്കാത്ത മലയാളികളുണ്ടാകില്ല. പുട്ടുറൂമീസായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ,സംഗീതത്തിലൂടെ ഹീറോ ആയത് കീരവാണിയായിരുന്നു. സ്വർണചാമരം എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് ഈണമിട്ടത് കീരവാണിയാണ്

മലയാളത്തിലെ എവർഗ്രീൻ ഗാനങ്ങളിലൊന്നായ ‘ശിശിര കാല’ ചിട്ടപ്പെടുത്തിയതും കീരവാണിയാണ്. ഭരതന്റെ ശിൽപചാരുതയാർന്ന ദൃശ്യങ്ങൾക്കൊപ്പം ശ്രീദേവിയുടെ മനോഹരമായ നൃത്തവും അത്രമേൽ മനോഹരമായ ഈണത്തിൽ ഗാനമൊരുക്കി് കീരവാണിയും ചേർന്നപ്പോൾ പിറന്നത് മാന്ത്രികസ്പർശമുള്ള ഗാനം. ശശികല ചാർത്തിയ ദീപാവലയവും, യയയായാാദവാ എനിക്കറിയാം എന്നീ ഗാനങ്ങളും മലയാൡകൾക്ക് ഒരേപോലെ പ്രിയങ്കരമായി.

Read Also: ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന് ഒസ്കാർ

1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് കൊഡൂരി മരതകമണി കീരവാണിയെന്ന എം.എം.കീരവാണിയുടെ ജനനം.1990ൽ കൽക്കിയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. എന്നാൽ സിനിമ പുറത്തിറങ്ങിയില്ല. ക്ഷണാ ക്ഷണം എന്ന രാം ഗോപാൽ വർമ ചിത്രമാണ് കീരവാണിക്ക് ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീടിങ്ങോട് കീരവാണി ഗാനങ്ങളുടെ കാലമായിരുന്നു. 220ൽ അധികം ചിത്രങ്ങളിലായി സൂപ്പർഹിറ്റായി മാറിയ എത്രയോ ഗാനങ്ങൾ.

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി കീരവാണിക്കും അനന്തരവൻ എസ് എസ് രാജമൗലിക്കും ആഗോള ശ്രദ്ധ നേടിക്കൊടുത്തു. ഇപ്പോഴിതാ ആർആർആറിലെ ‘നാട്ടുനാട്ടു’വിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കീരവാണി.

Story Highlights: keeravani malayalam songs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here