‘നമ്മുടെ നാടിന്റെ പാട്ടാണ് ലോകോത്തര വേദിയില്‍ വച്ച് അംഗീകരിക്കപ്പെട്ടത്; അഭിമാന നിമിഷമെന്ന് എം.ജയചന്ദ്രന്‍

ഇന്ത്യ ഓസ്‌കാര്‍ വേദിയില്‍ അഭിമാനപൂര്‍വ്വം തിളങ്ങി നില്‍ക്കുമ്പോള്‍ കുളിരുതോന്നുന്ന നിമിഷമെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ‘നമ്മുടെ നാടിന്റെ ഒരു പാട്ടിനാണ് ലോകോത്തര വേദയില്‍ വച്ച് അംഗീകാരം ലഭിച്ചത്. ഒരു ഗ്രേറ്റ് കമ്പോസറാണ് കീരവാണി സാര്‍. ഇന്ത്യയില്‍ നല്ല സംഗീതസംവിധായകര്‍ ഒരുപാടുണ്ട്. പക്ഷേ കീരവാണി സാര്‍ അതിനെല്ലാം മുകളിലാണ്. ആ വ്യത്യാസമുണ്ട്. ലോകോത്തര വേദിയില്‍ അതംഗീകരിക്കപ്പെട്ടപ്പോള്‍ അഭിമാനമാണ്. ഇത് ചരിത്രനിമിഷമാണ്. എം ജയചന്ദ്രന്‍ പറഞ്ഞു.(M Jayachandran over MM Keeravani OSCAR award)
നാട്ടു നാട്ടുവിന്റെ ഓസ്‌കാര്‍ ഇന്ത്യയ്ക്ക് അഭിമാന നിമിഷമാണെന്ന് ഗായിക കെ എസ് ചിത്ര ട്വന്റിഫോറിനോട് പ്രതികരിച്ചു. ഏറെ അതിശയിപ്പിക്കുന്ന സംഗീതജ്ഞനാണ് എം.എം കീരവാണിയെന്നും കെ എസ് ചിത്ര കൂട്ടിച്ചേര്‍ത്തു.
മികച്ച ഒറിജിനല്‍ സോങ്ങിനുള്ള ഒസ്‌കര്‍ പുരസ്‌കാരമാണ് ആര്‍ആര്‍ആര്‍ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചത്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോള്‍ഡന്‍ഗ്‌ളോബില്‍ ഇതേ വിഭാഗത്തിലെ പുരസ്‌കാരനേട്ടത്തിനും ഗാനം അര്‍ഹമായിരുന്നു.
ഗോള്‍ഡന്‍ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ഗാനം നിറഞ്ഞു നിന്നിരുന്നു. ഗോള്‍ഡന്‍ ഗ്‌ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആര്‍ആര്‍ആറിന് നേടിക്കൊടുത്തിരുന്നു.
Story Highlights: M Jayachandran over MM Keeravani OSCAR award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here