Advertisement

ഓസ്കാര്‍ ജേതാവ് ചന്ദ്രബോസ് ഞങ്ങളുടെ പഴയ നേതാവ്; എസ്എഫ്ഐ തെലങ്കാന

March 18, 2023
Google News 3 minutes Read
sfi-telangana-fb-post-congratulates-oscar-award-winner-chandrabose

കഴിഞ്ഞ ദിവസം നടന്ന ഓസ്കാര്‍ അവാര്‍ഡിൽ ഇന്ത്യയില്‍ നിന്ന് രണ്ട് അവാര്‍ഡുകളാണ് നേടിയത്. ഇതില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ സംഗീത സംവിധായകന്‍ കീരവാണിയും, പാട്ടിന്‍റെ രചിതാവ് ചന്ദ്രബോസും ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങി.(SFI Telangana fb post congratulates oscar award winner chandrabose)

തെലുങ്കിലെ മുന്‍നിര ഗാന രചിതാവാണ് ചന്ദ്രബോസ്. ഇപ്പോള്‍ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ചന്ദ്രബോസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ച മാര്‍ച്ച് 13ന് ഇട്ട പോസ്റ്റില്‍ എസ്എഫ്ഐ തെലങ്കാന സംസ്ഥാനത്തിന്‍റെ പേജില്‍ ചന്ദ്രബോസ് തങ്ങളുടെ പഴയ നേതാവാണ് എന്ന് എസ്എഫ്ഐ പറയുന്നു. എസ്എഫ്ഐ തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദനവും പോസ്റ്റിലുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ചന്ദ്രബോസിന്‍റെ ചിത്രവും പോസ്റ്റിലുണ്ട്.

Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്

എസ്. എഫ്. ഐ തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

രാമന്തപൂർ പോളിടെക്‌നിക് കോളേജിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥി നേതാവായിരുന്ന പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ചന്ദ്രബോസിന് നാട്ടു നാട്ടു പാട്ടിലൂടെ ഓസ്‌കാർ അവാർഡ് നേടി. അദ്ദേഹം രാമനാഥപുരം പോളി ടെക്‌നിക്ക് കോളജിലെ എസ്എഫ്ഐയുടെ കോളജ് യൂണിയൻ ലീഡറായിരുന്നു. ഇദ്ദേഹത്തിന് എസ്. എഫ്. ഐ തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ.

സംയുക്ത വാറങ്കൽ ജില്ലയിലെ പരകാല നിയോജക മണ്ഡലത്തിലെ ചില്ലഗരിഗ ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം താജ്മഹൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. പഴയ നേതാവാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയാണെങ്കിലും കുട്ടിക്കാലം മുതലേ പാട്ടുകളോടുള്ള അഭിനിവേശം വളർത്തിയെടുത്താണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നത്. അദ്ദേഹം ഒരു ഗാനരചയിതാവ് മാത്രമല്ല. പിന്നണി ഗായകൻ കൂടിയാണ്.

രാജ്യം അഭിമാനിക്കുന്ന തരത്തിൽ ഓസ്കാർ അവാർഡ് നേടിയ ചന്ദ്രബോസു സഹോദരന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങൾ.

Story Highlights: SFI Telangana fb post congratulates oscar award winner chandrabose

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here