സുരക്ഷിതമായ ഗ്രൂപ്പ് ചാറ്റിനായി ഉടന്‍ വാട്ട്‌സ്ആപ്പില്‍ ഈ മാറ്റം വരും; അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കിടിലന്‍ ഫീച്ചര്‍

ഗ്രൂപ്പ് ചാറ്റുകള്‍ രാജ്യസുരക്ഷയ്ക്കും നാടിന്റെ ഐക്യത്തിനും വരെ ഭീഷണിയായി മാറാന്‍ തുടങ്ങിയ ഒട്ടനവധി അനുഭവങ്ങള്‍ നമ്മുക്കുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് ചാറ്റുകള്‍ അനുവദിച്ച് തുടങ്ങിയ കാലം മുതല്‍ക്ക് വാട്ട്‌സ്ആപ്പ് കൂടുതല്‍ സുരക്ഷിതത്വത്തിന് വേണ്ടി ആപ്പില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഗ്രൂപ്പ് ചാറ്റില്‍ ഏര്‍പ്പെടുന്നതിന് ഗ്രൂപ്പ് അഡ്മിന് കുറച്ചുകൂടി അധികാരങ്ങള്‍ കൈമാറുന്ന ഒരുപിടി മാറ്റങ്ങള്‍ കൂടി വാട്ട്‌സ്ആപ്പില്‍ വരാനിരിക്കുകയാണ്. (Latest WhatsApp feature lets group admins approve new participants)
വാബീറ്റഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗ്രൂപ്പിലേക്ക് ജോയിന്‍ ചെയ്യാന്‍ ക്ഷണിക്കുന്ന ലിങ്ക് ലഭിച്ചാല്‍ പോലും ഗ്രൂപ്പില്‍ പുതിയ അംഗം ജോയിന്‍ ചെയ്യാന്‍ ഇനി മുതല്‍ അഡ്മിന്‍ കണ്ട് അംഗീകാരം നല്‍കണമെന്നതാണ് വരാനിരിക്കുന്ന പ്രധാനപ്പെട്ട മാറ്റം.
ഗ്രൂപ്പിലെ അംഗങ്ങളെ നിയന്ത്രിക്കുന്നതിനായി വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ അഡ്മിന് മുന്നില്‍ അപ്രൂവ് ന്യൂ പാര്‍ട്ടിസിപ്പന്റ്‌സ് എന്ന പുതിയ ഒരു ഓപ്ഷന്‍ കൂടി തെളിയും. ഈ അധികാരം പ്രയോഗിക്കണോ ഇത് ഓണ്‍ ചെയ്ത് വയ്ക്കണോ ഓഫ് ചെയ്ത് വയ്ക്കണോ എന്ന് അഡ്മിന് തീരുമാനിക്കാനുമാകും. ഇത് ഒരിക്കല്‍ ഓണ്‍ ചെയ്താല്‍ ഓരോ പുതിയ അംഗത്തിനേയും നോക്കി അപ്രൂവ് ഓപ്ഷന് ക്ലിക്ക് ചെയ്താല്‍ മാത്രമേ അയാള്‍ ഗ്രൂപ്പില്‍ ജോയിന്‍ ആവുകയുള്ളൂ.
Story Highlights: Latest WhatsApp feature lets group admins approve new participants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here