ബെംഗളൂരു-മൈസൂരു സൂപ്പര്‍ ഹൈവേ ടോള്‍ പിരിവ് തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ബെംഗളൂരു-മൈസൂരു പത്തുവരി അതിവേഗപാതയില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇന്ന് രാവിലെ മുതലാണ് ബെംഗളൂരു-നിദാഘട്ട റീച്ചില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.(Bangalore-mysore expressway toll collection starts today)
നിദഘട്ട മുതൽ മൈസൂരു വരെയുള്ള രണ്ടാമത്തെ പാക്കേജ് പൂർണമായി പൂർത്തിയാകുമ്പോൾ ടോൾ നിരക്കിൽ മാറ്റം വരാൻ സാധ്യതയുണ്ട് . ബുഡനൂർ പോലുള്ള ചില സ്ഥലങ്ങളിൽ അടിപ്പാതകളുടെയും മറ്റ് അന്തിമ ഘടനകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
ബെംഗളൂരു മുതല്‍ നിദാഘട്ടവരെയുള്ള ആദ്യ സെക്ഷനില്‍ 135 രൂപയായിരിക്കും ടോള്‍ ഈടാക്കുക. തിരിച്ചും യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഇത് 205 രൂപ ഈടാക്കും. മിനി ബസുകൾക്ക് 220 രൂപയും ബസുകൾക്ക് 460 രൂപയുമാണ് ഒറ്റ യാത്രയ്ക്ക് ടോൾ നിരക്ക്. ഫെബ്രുവരിയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോൾ നിരക്കുകൾ സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് മാർച്ച് 14 വരെ നീട്ടി വയ്ക്കുകയായിരുന്നു.
Story Highlights: Bangalore-mysore expressway toll collection starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here