Advertisement

12 ദിവസം കൊണ്ട് തീ കെടുത്തിയത് വലിയ നേട്ടമാണെന്ന മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ അപമാനിക്കുന്നത്: കെ സുരേന്ദ്രന്‍

March 14, 2023
Google News 2 minutes Read
K surendran against ldf government on brahmapuram fire

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ വച്ച് സര്‍ക്കാരും കൊച്ചിന്‍ കോര്‍പറേഷനും അഴിമതി നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബ്രഹ്‌മപുരത്ത് തീയുണ്ടാകാന്‍ സാഹചര്യമുണ്ടാക്കിയിട്ട് 12 ദിവസം കൊണ്ട് കെടുത്തിയത് സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന രീതിയിലുള്ള മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ ഇരകളായ കൊച്ചിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ബ്രഹ്‌മപുരം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും നോക്കുകുത്തിയായിരുന്നു. കേരള മോഡലിന്റെ പരാജയമാണ് കൊച്ചിയില്‍ കണ്ടതെന്നും അദ്ദേഹം ആഞ്ഞടിച്ചു. (K surendran against ldf government on brahmapuram fire)

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദമാണെന്ന് സുരേന്ദ്രന്‍ പറയുന്നു. കേരളത്തിലെ നഗരങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജനം സോന്‍ഡ കമ്പനിക്ക് നല്‍കിയത് എന്ത് ഡീലിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബ്രഹ്‌മപുരത്തെ ദുരന്തത്തിന് കാരണക്കാരായ വിവാദ കമ്പനിയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി വിദേശത്ത് ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം

കൊച്ചിയില്‍ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ബിജെപി ആവശ്യപ്പെടുന്നു. കൊച്ചിയില്‍ ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ ചെയ്യണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹായം തേടാന്‍ സംസ്ഥാനം ഇനിയും മടി കാണിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: K surendran against ldf government on brahmapuram fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here