Advertisement

പ്രാർത്ഥനകൾ വിഫലം; മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു

March 15, 2023
Google News 2 minutes Read
Boy Who Fell In Madhya Pradesh Borewell Dies After Rescue

മധ്യപ്രദേശിലെ വിദിഷയിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു. എൻഡിആർഎഫ് സംഘം നടത്തിയ തീവ്രശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച കളിക്കുന്നതിനിടെയാണ് ലോകേഷ് അഹിർവാർ (8) കുഴൽക്കിണറിൽ വീണത്. 24 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ എൻഡിആർഎഫ് സംഘം കുട്ടിയെ പുറത്തെടുത്തു. 50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴൽക്കിണറിനുള്ളിൽ എത്തിയത്. ഈ തുരങ്കത്തിലൂടെ കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ പുറത്തെടുത്ത സംഘം ഉടൻ ലെത്തേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരമാവധി ശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്ന് കലക്ടർ ഉമാ ശങ്കർ ഭാർഗവ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് ദുഃഖം രേഖപ്പെടുത്തുകയും കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: 7 Year Old Boy Who Fell In Madhya Pradesh Borewell Dies After Rescue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here