Advertisement

ഭീഷണിയായി ‘സീരിയൽ കിസ്സർ’; ബിഹാറിൽ പരിഭ്രാന്തി

March 15, 2023
Google News 1 minute Read
Bihar Serial Kisser

ബിഹാറിൽ പരഭ്രാന്തി പരത്തി സീരിയൽ കിസ്സർ. ബിഹാറിലെ ജമുവി ജില്ലയിലാണ് സംഭവം. ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീകളെ ഓടിപ്പോയി ചുംബിച്ച് കടന്നുകളയുന്നതാണ് അക്രമിയുടെ രീതി. ( Bihar Serial Kisser )

കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജമുവി ജില്ലയിലെ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിച്ച് കടന്ന് കളയുന്ന അക്രമിയുടെ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. യുവതി ആ സമയം ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. അക്രമിയെ തള്ളി മാറ്റാൻ യുവതി ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

അക്രമത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Bihar Serial Kisser

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here