കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത് ഒരു കോടിയോളം മതിപ്പുള്ള സ്വർണം

കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് രണ്ടു യാത്രക്കാരിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപ വിലവരുന്ന 1.812 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്ന് വൈകീട്ട് ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ SG 36 നമ്പർ വിമാനത്തിൽ വന്നിറങ്ങിയ വയനാട് സ്വദേശിയിൽ നിന്നും 953 ഗ്രാം സ്വർണ്ണ മിശ്രിതം 3 ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും റാസൽഖൈമയിൽ നിന്നും എത്തിയ X 332 നമ്പർ വിമാനത്തിൽ വന്നിറങ്ങിയ വില്യാപ്പള്ളി സ്വദേശിയിൽ നിന്നും 859 ഗ്രാം സ്വർണ്ണ മിശ്രിതം 4 ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും ആണ് കണ്ടെത്തിയത്. Gold Hunt in Calicut Airport
Read Also: എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ചത് അരക്കോടിയുടെ സ്വർണം; പാലക്കാട് സ്വദേശി പിടിയിൽ
രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. കള്ളക്കടത്തിനെ കുറിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും പുരോഗമിക്കുന്നു. ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ് കുമാറിൻറെ പ്രത്യേക നിർദേശ പ്രകാരം സൂപ്രണ്ടുമാരായ മുഹമ്മദ് റജീബ് കെ, പ്രകാശ് എം, കപിൽ ദേവ് സുറിറ ഇൻസ്പെക്ടർമാരായ പ്രതീഷ്.എം, ഇ.മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ പി.എം.അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് സ്വർണ്ണം പിടികൂടിയത്.
Story Highlights: Gold Hunt in Calicut Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here