Advertisement

‘അത് മുസ്ലിം പിന്തുടർച്ചാവകശമല്ല’; പി ഷുക്കൂർ സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം കഴിച്ച വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ

March 15, 2023
2 minutes Read
Jifri Muthukkoya Thangal about Muslim Property Inheritance

നടനും അഭിഭാഷകനുമായ പി ഷുക്കൂർ സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹിതരായ സംഭവംത്തിൽ പ്രതികരണവുമായി സമസ്ത പ്രസിണ്ടന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ‘അത് മുസ്ലിം പിന്തുടർച്ചാവകശമല്ല. അതിന്റെ ആവിശ്യമില്ല. പെൺകുട്ടികൾക്ക് മാത്രം സ്വത്ത് കൊടുക്കണമെങ്കിൽ എഴുതി വെച്ചാൽ മതി. വേറെ മാർഗങ്ങളുണ്ട്’ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ( Jifri Muthukkoya Thangal about Muslim Property Inheritance )

Read Also: മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കണം; രണ്ടാം വിവാഹത്തിനൊരുങ്ങി ഷുക്കൂർ വക്കീൽ

1994 ഒക്ടോബർ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഷൂക്കൂർ വക്കീലും ഭാര്യ ഷീനയും വനിതാ ദിനമായ 2023 മാർച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം ഷൂക്കൂറും ഭാര്യയും വീണ്ടും വിവാഹിതരായിരുന്നു. ഒരു ആൺകുട്ടി പോലും ഇല്ലാത്തതിനാൽ ഇന്ത്യയിലെ മുസ്ലിം പിന്തുടർച്ചാ നിയമപ്രകാരം വ്യക്തിയുടെ സ്വത്തിൽ മൂന്നിൽ രണ്ട് ഓഹരി പെൺകുട്ടികൾക്കും ഒരെണ്ണം സഹോദരങ്ങൾക്കും ലഭിക്കും. തന്റെ പെൺകുട്ടികൾക്ക് സ്വത്തിൽ പൂർണ അവകാശം ലഭിക്കുവാനും സ്പെഷ്യൽ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ ഉപയോഗിക്കുകയുമാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story Highlights: Jifri Muthukkoya Thangal about Muslim Property Inheritance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top