ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന നഗരമായി ലാഹോർ

സ്വിസ് കമ്പനിയായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ ‘വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം പാകിസ്ഥാനിലെ ലാഹോർ ലോകത്തിലെ ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന നഗരമായി മാറി. കഴിഞ്ഞ വർഷം ഏറ്റവുമധികം മലിനമായ വായുവുള്ള രാജ്യമായ ബംഗ്ലാദേശിനെ മറികടന്ന് മധ്യ ആഫ്രിക്കയിലെ ഛാഡ് മുന്നിലായി എന്നും IQAir ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. PM2.5 എന്നറിയപ്പെടുന്ന ശ്വാസകോശത്തെ നശിപ്പിക്കുന്ന വായുവിലെ കണങ്ങളുടെ സാന്ദ്രതയെ അടിസ്ഥാനമാക്കിയാണ് IQAir വായുവിന്റെ ഗുണനിലവാരം അളക്കുന്നത്. ( Lahore is most polluted city )
കൂടാതെ ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയിൽ 39 എണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പി എം 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തീരുമാനിച്ചിട്ടുള്ളത്. വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് പി എം 2.5. 2021ൽ പുറത്തുവിട്ട പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.
ഇന്ത്യക്ക് പുറമെ ചാഡ്, ഇറാഖ്, പാകിസ്താൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, കുവൈത്, ഈജിപ്ത്, ബുർകീനോ ഫാസോ, താജികിസ്താൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. 131 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയിട്ടുള്ളത്. ആകെ 73000 നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. . മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനിലെ ഭിവാടി ആണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്. ഡൽഹി ആണ് രണ്ടാമത്. പട്ടികയിൽ ഇന്ത്യയിലെ 6 മെട്രോ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here