പാൽക്ഷാമം രൂക്ഷം, വില വർദ്ധിപ്പിപ്പിക്കുന്നില്ല; തന്ത്രപരമായ മാർഗം സ്വീകരിച്ച് കർണാടക

കർണാടകയിൽ പാൽ വിതരണത്തിൽ കടുത്ത ക്ഷാമം നേരിടുകയാണ്. എന്നാൽ സാധാരണക്കാരെ ഈ പ്രശ്‌നത്തിൽ നിന്ന് കരകയറ്റാൻ തന്ത്രപരമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (കെഎംഎഫ്) വിൽപന വില (എംആർപി) വർധിപ്പിച്ചിക്കാതെ അതേ വിലയിൽ തന്നെയാണ് പാൽ വിൽക്കുന്നത്. പക്ഷെ പാലിന്റെ അളവ് കുറച്ചിരിക്കുകയാണ്.
കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ‘നന്ദിനി’ എന്ന ബ്രാൻഡിന് കീഴിലാണ് പാൽ വിൽക്കുന്നത്. ആളുകൾ ഒരു ലിറ്റർ (1,000 മില്ലി) ഫുൾക്രീം പാലിന് 50 രൂപയും അര ലിറ്ററിന് (500 മില്ലി) 24 രൂപയും നൽകിയിരുന്നു. ഇപ്പോൾ, ഉപഭോക്താക്കൾ യഥാക്രമം 900 മില്ലിലിനും 450 മില്ലിലിനും 50 രൂപയും 24 രൂപയും നൽകുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ രീതിയുമായി ഇന്ത്യയിലെ ഉപഭോക്താക്കൾ പരിചിതരാണ്. പാക്കറ്റുകളിലുള്ള ഉൽപ്പന്നങ്ങളുടെ അളവ് കണ്ടിട്ടില്ലേ? പാക്കറ്റുകളിൽ ലഭിക്കുന്ന സാധനങ്ങളിൽ ഇത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. വിലയിൽ കുറവ് വാഗ്‌ദാനം ചെയ്യുന്നത് ഉപഭോക്തൃ ഉൽപ്പന്ന കമ്പനികൾക്കിടയിൽ ഒരു സാധാരണ രീതിയാണെങ്കിലും, ക്ഷീരമേഖലയിൽ ഇത് പുതിയ കാര്യമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാൽ വില വർധിപ്പിച്ചു. ഫെബ്രുവരിയിൽ അമുൽ പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചിരുന്നു. ഇപ്പോൾ അമുൽ ഗോൾഡ് ലിറ്ററിന് 66 രൂപയാണ് വില. അമുൽ താസ ലിറ്ററിന് 54 രൂപയ്ക്കും അമുൽ പശുവിൻ പാൽ ലിറ്ററിന് 56 രൂപയ്ക്കും അമുൽ എ2 എരുമപ്പാൽ ലിറ്ററിന് 70 രൂപയ്ക്കുമാണ് ഇപ്പോൾ വിൽക്കുന്നത്.
പാലിന്റെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും ഉൽപാദനച്ചെലവും വർധിച്ചതിനെ തുടർന്നാണ് വില വർധിപ്പിച്ചത്. കന്നുകാലി തീറ്റയുടെ ചെലവ് മാത്രം ഏകദേശം 20 ശതമാനമായി വർദ്ധിച്ചു എന്നും അമുൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ലഭ്യതക്കുറവ് മൂലമാണ് കർണാടക പാൽ ഫെഡറേഷന്റെ ഈ നീക്കം.
കർണാടക കോഓപ്പറേറ്റീവ് മിൽക്ക് ഫെഡറേഷൻ 2022 ജൂലൈ മുതൽ പാൽ സംഭരണത്തിൽ പ്രതിദിനം ഒമ്പത് മുതൽ 10 ലക്ഷം ലിറ്റർ വരെ കുറവുണ്ടായതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. 2021-22ൽ പ്രതിദിനം 84.5 ലക്ഷം ലിറ്ററായിരുന്നു പാലിന്റെ ഉൽപ്പാദനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കർണാടകയിൽ ആദ്യമായാണ് പാലുൽപ്പാദനം കുറയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here