ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കും; അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തി
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജായുള്ള ദൗത്യം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട്, അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തി. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. എം.കെ രാഘവൻ എം.പി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികൂലമായ സാഹചര്യങ്ങളെ തുടർന്ന് ഈ മാസം 16നാണ് ഗംഗാവലി പുഴയിലെ തിരച്ചിൽ വീണ്ടും നിർത്തിയത്. ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണ്ണും കല്ലും നീക്കം ചെയ്താൽ മാത്രമെ തിരച്ചിൽ സാധ്യമാകൂ എന്ന് നാവികസേന അറിയിച്ചിരുന്നു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ തീരുമാനിച്ചെങ്കിലും അതിന്റെ ചെലവ് വഹിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു.
Read Also: ‘ബിഗ് സല്യൂട്ട്’: സുരേഷ് ഗോപിക്ക് പിന്തുണയുമായി മുൻ CPIM എംഎൽഎ കാരാട്ട് റസാഖ്
ഒടുവിൽ ഡ്രഡ്ജറിനായുള്ള ചെലവ് പൂർണമായും കർണാടക സർക്കാർ വഹിക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഷിരൂരിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. നാവികസേനയുടെ സംഘം നാളെ പുഴയിലെ അടിയൊഴുക്ക് വീണ്ടും പരിശോധിക്കും.
Story Highlights : Arjun’s family met Karnataka CM Siddaramaiah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here