Advertisement

ബ്രഹ്മപുരത്ത് രാഷ്ട്രീയ വിവാദം തുടരുന്നു; കോര്‍പറേഷന്‍ ഓഫീസ് ഉപരോധിക്കാന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍

March 15, 2023
Google News 2 minutes Read
Opposition councillors protest at corporation office Brahmapuram fire

ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ തീരുന്നില്ല. കൊച്ചി മേയറെ കോര്‍പ്പറേഷനിലേക്ക് കടത്തില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. മേയര്‍ സമവായ ചര്‍ച്ചക്ക് വിളിച്ചിട്ടും വഴങ്ങേണ്ടതില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം.(Opposition councillors protest at corporation office Brahmapuram fire)

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ ഉപരോധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. രാവിലെ അഞ്ച് മണി മുതല്‍ തുടങ്ങുന്ന സമരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും.

Read Also: ബ്രഹ്മപുരം തീപിടുത്തത്തില്‍ നിന്ന് നാടിനെ ചേര്‍ത്തുപിടിച്ച രക്ഷാപ്രവര്‍ത്തകരെ ആദരിക്കും

അതേസമയം ബ്രഹ്മപുരം തീപിടുത്തം പഠിക്കാന്‍ മുഖ്യമന്ത്രി ചുമതല പ്പെടുത്തിയ എംപവേഡ് കമ്മറ്റി ഇന്ന് കളക്ട്രേറ്റില്‍ യോഗം ചേരും. ബ്രഹ്മപുരത്തെ ഇതുവരെയുളള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനൊപ്പം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ചയാകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകരുതെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

Story Highlights: Opposition councillors protest at corporation office Brahmapuram fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here