Advertisement

വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്റെ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്ന സംഭവം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു

March 15, 2023
1 minute Read
Palakkad Theft

പാലക്കാട് കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.പ്രതികള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

തിങ്കളാഴ്ച രാവിലെ 10.45നാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേര് പറഞ്ഞ് മൂന്ന് പേര്‍ പ്രതിഭാനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ എംഎം അന്‍സാരിയുടെ വീട്ടിലെത്തുന്നത്..അന്‍സാരിയുടെ ഭാര്യ ഷെഫീനയോട് വെളളം ആവശ്യപ്പെട്ട സംഘം വീടിനകത്തേക്ക് കയറി ഷെഫീനയെ ആക്രമിക്കുകയായിരുന്നു.മുഖം മറച്ചെത്തിയ സംഘം ഓട്ടോയിലാണ് വീട്ടിലെത്തിയത്.കവര്‍ച്ചക്ക് ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് സ്ഥലം വിട്ടത്.

Read Also: പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്; ലക്ഷങ്ങള്‍ കവര്‍ന്ന യുവാവും യുവതിയും പിടിയില്‍

പ്രതികള്‍ വന്നതിന്റെയും തിരിച്ചുപോയതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ഏറെ സഹായകമായത്.ഇവര്‍ എത്തിയ ഓട്ടോറിക്ഷ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.പട്ടാപ്പകല്‍ ഉണ്ടായ മോഷണത്തിന്റെ ഞെട്ടലില്‍ നിന്ന് പ്രദേശം ഇനിയും മുക്തമായിട്ടില്ല.പ്രതികള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Story Highlights: Palakkad Theft Case updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top