മൂന്ന് പട്ടിക്കുഞ്ഞുങ്ങളെ 10ആം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു; ഉടമ പിടിയിൽ

മൂന്ന് പട്ടിക്കുഞ്ഞുങ്ങളെ 10ആം നിലയിൽ നിന്ന് എറിഞ്ഞുകൊന്ന കേസിൽ ഉടമ പിടിയിൽ. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുധനാഴ്ചയാണ് സംഭവം. ഒരു മാസം പ്രായമായ പട്ടിക്കുഞ്ഞുങ്ങൾ സ്ഥലത്തുവച്ച് തന്നെ ചത്തു.
“മൂന്ന് പട്ടിക്കുട്ടികളെ മുകൾ നിലയിൽ നിന്ന് താഴെയുള്ള ഷെഡിലേക്കെറിഞ്ഞു എന്ന് അപാർട്ട്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചതിനെ തുടർന്നാണ് വിവരം അറിയുന്നത്. ഉടമയെ അന്വേഷിച്ചപ്പോൾ അയാളുടെ മൂന്ന് പട്ടിക്കുട്ടികളെ കാണാനില്ലെന്ന് കണ്ടെത്തി. ബാൽക്കണിയിൽ നെറ്റ് കെട്ടിയിരിക്കുന്നതിനാൽ കുഞ്ഞുങ്ങൾ സ്വയം താഴെ വീഴാനിടയില്ലെന്നും കണ്ടെത്തി. മൂന്ന് കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ ഒരുമിച്ചുകിടക്കുകയായിരുന്നു. കുറ്റാരോപിതനായ ശേഖറിനെ പിടികൂടി.”- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശേഖറിൻ്റെ വളർത്തുനായ 6 കുട്ടികളെയാണ് പ്രസവിച്ചത്. ഇതിൽ മൂന്ന് പേരെ ഇയാൾ താഴേക്കെറിയുകയായിരുന്നു.
Story Highlights: puppies thrown off owner held
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here