‘റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ, ഭരണപക്ഷത്തിന് തുടർഭരണത്തിൻ്റെ ധാർഷ്ട്യം’; വി.ഡി സതീശൻ

പിണറായി സർക്കാരിന് ധാർഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ കണ്ടത് ഭരണപക്ഷത്തിന്റെ ധാർഷ്ട്യവും അഹങ്കാരവുമെന്ന് വിമർശനം. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളിൽ റൂൾ 50 അനുവദിക്കുന്നില്ലെന്നും വി.ഡി സതീശൻ. പി.എ മുഹമ്മദ് റിയാസിന്റെ പരാമർശത്തെയും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
പി.എ മുഹമ്മദ് റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിലാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷത്തെ വിമർശിക്കാൻ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന മോദി മോഡൽ മാതൃകയാണ് സംസ്ഥാന നിയമസഭയിൽ സ്വീകരിക്കുന്നത്. സ്പീക്കറെ പ്രതിപക്ഷത്തിന്റെ ടാർഗറ്റ് ആക്കുന്നത് കുടുംബ അജണ്ടയുടെ ഭാഗമാണ്. പ്രതിപക്ഷം പ്രകോപനം ഉണ്ടാക്കിയെന്ന് തെളിഞ്ഞാൽ പരസ്യമായി മാപ്പ് പറയുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണനെ ആക്രമിക്കാൻ തുടക്കമിട്ടത് ഡെപ്യൂട്ടി ചീഫ് മാർഷലാണ്. വാച്ച് വാർഡ് മാരെ വിട്ട് എംഎൽഎമാരെ ക്രൂരമായി മർദ്ദിക്കുന്നു. സ്പീക്കർക്ക് എതിരായ പ്രതിഷേധത്തിൽ നാല് എംഎൽഎമാർക്ക് പരുക്കേറ്റു. കെ.കെ രമയെ ആറു വനിതാ പൊലീസുകാർ ചേർന്ന് മർദ്ദിച്ചു. ഭരണപക്ഷത്തിന് തുടർഭരണത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ധിക്കാരമാണ്. സ്ത്രീസുരക്ഷയെപ്പറ്റി സംസാരിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് സഭയെന്നും നിയമസഭ കൗരവസഭയോ എന്നും സതീശൻ ചോദിച്ചു.
Story Highlights: VD Satheesan against PA Muhammad Riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here