Advertisement

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു

March 15, 2023
Google News 2 minutes Read
whatsapp group chat new feature

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക. ( whatsapp group chat new feature )

അതുകൊണ്ട് തന്നെ ഇനിമുതൽ അപരചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ് റിപ്പോർട്ട്. വാട്ട്‌സ് ആപ്പിന്റെ ബീറ്റവേർഷൻ ഉപയോഗിക്കുന്ന iOS 23.5.0.73 അപ്‌ഡേറ്റ് വന്നവർക്ക് ഈ ഫീച്ചർ ലഭ്യമാണെന്നാണ് വിവരം. ആൻഡ്രോയ്ഡിന്റെ 2.23.5.12 വേർഷൻ ഉപയോഗിക്കുന്ന ബീറ്റ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും.

ഓരോ തവണയും ഗ്രൂപ്പ് ചാറ്റിൽ മെസേജ് വരുമ്പോഴും ഇനി തെളിയുക യൂസർ നെയിമായിരിക്കും. നിരവധി ആളുകളുള്ള ഗ്രൂപ്പ് ചാറ്റുകൾക്ക് ഈ അപ്‌ഡേറ്റ് വിലയ അനുഗ്രഹമാകുമെന്നാണ് വിലയിരുത്തൽ.

Read Also: വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ തെറ്റിപ്പോയോ ? ഡിലീറ്റ് ചെയ്യേണ്ട; വരുന്നു തകർപ്പൻ ഫീച്ചർ

വാട്ട്‌സ് ആപ്പിൽ വരാനിരിക്കുന്ന മറ്റൊരു പുതിയ മാറ്റം ഇമോജികളിലാണ്. 21 പുതിയ ഇമോജികളാണ് വാട്ട്‌സ് ആപ്പിൽ വരാൻ പോകുന്നത്. ഇമോജികളയക്കാൻ മറ്റൊരു കീബോർഡ് ഡൗൺലോഡ് ചെയ്യേണ്ട കാര്യമില്ലെന്നും വാട്ട്‌സ് ആപ്പിന്റെ കീബോർഡിലൂടെ സാധിക്കുമെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Story Highlights: whatsapp group chat new feature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here