കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് ഉപരോധം: കണ്ടാലറിയുന്ന 500 പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി കോര്‍പറേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റിനെതിരെ ഉള്‍പ്പെടെ കേസുണ്ട്. അന്യായമായി സംഘം ചേരല്‍, മാര്‍ഗ തടസം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ( Case against 500 people in Kochi corporation congress protest)
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് ഉപരോധം നടത്തിയത്. രാവിലെ അഞ്ച് മണി മുതലായിരുന്നു കോര്‍പറേഷ് മുന്നിലേക്കുള്ള വഴി അടച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
ജീവനക്കാര്‍ മറ്റ് വഴികളിലൂടെ കോര്‍പറേഷനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ ഉപരോധം അക്രമാസ്‌ക്തമാകുകയായിരുന്നു. വിഷയത്തില്‍ വരുംദിവസങ്ങളിലും തുടര്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 500 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: Case against 500 people in Kochi corporation congress protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here