കൊച്ചി കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് ഉപരോധം: സംഘർഷം

കൊച്ചി കോർപറേഷൻ ഓഫീസിന് മുന്നിലെ കോൺഗ്രസ് ഉപരോധം ആരംഭിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും. സ്ഥലത്ത് നേരെ സംഘർഷം ഉടലെടുത്തെങ്കിലും പൊലീസ് പിന്മാറിയതോടെ സ്ഥിതിഗതികൾ ശാന്തമായി. ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ചാണ് ഉപരോധം.
കോർപറേഷൻ ഓഫീസിലേക്ക് ജീവനക്കാരെ കടത്തിവിടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രധാന ഗേറ്റിന് ഇരുവശവും പന്തലിട്ടാണ് പ്രവർത്തകരുടെ സമരം പുരോഗമിക്കുന്നത്. എറണാകുളം ജില്ലയുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും, ഒരാളെ പോലെ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് 24 നോട് പറഞ്ഞു.
രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഉപരോധം. രാഷ്ട്രപതി ദ്രൗപതി മൂർമു, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സന്ദർശനം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.
Story Highlights: Congress protest in front of Kochi Corporation office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here