മമത ബാനർജിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സിപിഐഎം; ഹൈക്കോടതിയിൽ ഹർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം നേതാവ്. മുതിർന്ന അഭിഭാഷകനും സിപിഐഎമ്മിന്റെ രാജ്യസഭാംഗവുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യയാണ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗാളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് നീക്കം.
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ നിയമിച്ചിട്ടുള്ള നൂറുകണക്കിന് അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച അലിപൂരിൽ ജഡ്ജിമാരുടെ കോടതി കാമ്പസിൽ ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമർശം.
‘ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ ശിക്ഷിക്കാം. ഞങ്ങൾ അധികാരത്തിൽ എത്തിയതിന് ശേഷം സിപിഐഎം പ്രവർത്തകരുടെ ജോലി കളഞ്ഞിട്ടില്ല, പക്ഷേ നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?’- മമത ചോദിച്ചു. സിപിഐഎമ്മിന് ജോലി നൽകാനുള്ള കഴിവില്ലെന്നും എന്നാൽ അവർ ജനങ്ങളുടെ ഉപജീവനമാർഗം കവർന്നെടുക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
സർക്കാർ സ്‌പോൺസേർഡ് സ്‌റ്റേറ്റ് എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപക-അനധ്യാപക ജീവനക്കാരായി നിയമിക്കപ്പെട്ട ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു മമതയുടെ ഈ പരാമർശം.
Story Highlights: CPIM MP seeks contempt action against CM moves HC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here