‘ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തിയില്ല’; നിലപാടിലുറച്ച് രാഹുൽ ഗാന്ധി

ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി. സഭയ്ക്കുള്ളിൽ സംസാരിക്കാൻ അനുവദിച്ചാൽ വിശദീകരണം നൽകുമെന്നും പ്രതികരണം. അതേസമയം ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പേരിൽ ആക്രമണം ശക്തമാക്കുകയാണ് ബിജെപി. കോൺഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാർ ബഹളം വെച്ചതിനെ തുടർന്ന് ഇന്നും സഭ സ്തംഭിച്ചു.
‘ഞാൻ ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ല. അവർ എന്നെ അനുവദിച്ചാൽ ഞാൻ സഭയ്ക്കുള്ളിൽ സംസാരിക്കും’- രാഹുൽ ഗാന്ധി എൻഡിടിവിയോട് പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരാമർശങ്ങൾക്കെതിരെ ബി.ജെ.പിയും അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങളും പാർലമെന്റിൽ പ്രതിഷേധിച്ചു. ഭരണ-പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരു സഭകളും രണ്ടു മണിവരെ നിർത്തിവച്ചു. തുടർച്ചയായ നാലാം ദിവസമാണ് പാർലമെന്റിൽ പ്രതിഷേധം അരങ്ങേറുന്നത്.
Story Highlights: Didn’t Give Any Anti-India Speech: Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here