‘ഞാൻ റയൽ മാഡ്രിഡ് ആരാധകനാണ്’; ബാഴ്സയുടെ കേസ് ലാ ലിഗയ്ക്ക് മാനക്കേടുണ്ടാക്കിയെന്ന് പ്രസിഡൻ്റ്

താൻ റയൽ മാഡ്രിഡ് ആരാധകനാണെന്ന് ലാ ലിഗ പ്രസിഡൻ്റ് ഹാവിയർ തെബാസ്. ലീഗിൽ ശക്തമായി തിരികെവന്ന് കിരീടം നേടാൻ റയലിനു കഴിയുമെന്നും ബാഴ്സയുടെ കേസ് ലാ ലിഗയ്ക്ക് മാനക്കേടുണ്ടാക്കിയെന്നും തെബാസ് പറഞ്ഞു.
“ലാ ലിഗ അവസാനിച്ചോ? ഞാൻ മാഡ്രിഡിസ്റ്റയാണ്. 7-8 പോയിൻ്റ് പിന്നിൽ നിന്നിട്ട് റയൽ തിരികെവന്ന് ലീഗ് നേടിയിട്ടുണ്ട്. ഇനിയും ഒരുപാട് ലീഗ് മത്സരങ്ങൾ ബാക്കിയുണ്ട്. എൽ ക്ലാസിക്കോ വിജയിക്കാനായാൽ അവർ അടുത്തെത്തും. (കേസുമായി ബന്ധപ്പെട്ട്) ബാഴ്സലോണ പ്രസിഡൻ്റ് സ്വീകരിച്ചിരിക്കുന്ന നയം മികച്ചതാണെന്ന് എനിക്ക് അഭിപ്രായമില്ല. ഇത്തരത്തിൽ അപകീർത്തി ഉണ്ടാക്കുന്ന ഒരു പ്രതിസന്ധി എൻ്റെ ഓർമയിലില്ല. അത് ബാഴ്സലോണയ്ക്ക് മാത്രമല്ല, ഫുട്ബോളിലും അങ്ങനെ തന്നെ. നമ്മൾ പ്രവർത്തിക്കണം. കുറ്റക്കാരുണ്ടെങ്കിൽ അവർ ചുമതല ഏറ്റെടുക്കണം. കുറ്റക്കാരില്ലെങ്കിൽ അത് എല്ലാവർക്കും നല്ലത്. ബോധ്യപ്പെടുത്തുന്ന തരത്തിൽ ഒരു വിശദീകരണം ബാഴ്സലോണ നൽകാത്തത് എന്നെ ലജ്ജിപ്പിക്കുന്നു.”- തെബാസ് പറഞ്ഞു.
Story Highlights: javier tebas real madrid fan barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here